1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2015


അനീഷ് ജോണ്‍

ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി ബാര്ബിക്ക്യുവും കുടുംബ സംഗമവും ഇന്ന് (25 /5 / 15) രണ്ടു മണിക്ക് ലെസ്‌റെര്‍ മദര്‍ ഓഫ് ഗോഡ് പള്ളി മൈതാനത് നടക്കും .ലെസ്‌റെര്‍ കേരള കംമുനിടിയുടെ .ഈ വര്‍ഷത്തെ ആദ്യ പരിപാടിയാണ് ഇത് . ഭാരവാഹികള്‍ നിരവധി പരിപാടികള്‍ ആസുത്രണം ചെയ്തിട്ടുണ്ട് . കാരംസ് മത്സരം , ചെസ്സ് മത്സരം , മുതിരന്നവര്ക്ക് വേണ്ടി വിനോദവും വിജ്ഞാനവും ഉള്‍കൊള്ളുന്ന മത്സരങ്ങള്‍ . പത്തു മുതല്‍ പതിനെട്ടു വയസ്സ് വരെ ഉള്ളവര്ക്ക്ആയിരിക്കും ചെസ്സ് മത്സരം നടക്കുന്നത് .കുടാതെ അംഗങ്ങള്‍ ക്ക് വേണ്ടി ഫാമിലി ക്വിസ് ഉണ്ടായിരിക്കും, ഫാമിലി ക്വസ്സില്‍ പങ്കെടുക്കുന്നതിനു രേജിസ്ട്രഷന്‍ ഫീ ഉണ്ടായിരിക്കുന്നതാണ് .

നിരവധി കുടുംബങ്ങള്‍ ഇതിനോടകം ഫാമിലി ക്വിസ് നു രെജിസ്‌ട്രേഷന്‍ ചെയ്തു കഴിഞ്ഞു . കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ നിരവധി പരിപടിക കള്‍ ക്കൊപ്പം പ്രത്യേകം സജ്ജമമാക്കിയ ബൗണ്‌ന്‌സി കാസില്‍ ഉണ്ടായിര്ക്കും .ബര്ബിക്യു ദിവസം യുക്മ നേപാള്‍ ഫണ്ട് ധനസമാഹ രണവും നടത്തും , ബാര്ബിക്ക്യു വിനു എത്തുന്നവര്‍ക്ക് പേരുകള്‍ രേജിസ്‌റെര്‍ ചെയ്യാന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ് .

പത്താം വര്ഷത്തിലേക്ക് കടക്കുന്നതിനാല്‍ ലെസ്റ്റെര്‍ കേരള കമ്മ്യുണിറ്റി അംഗങ്ങള്‍ ഏറെ ആവേശത്തില്‍ ആണ് പരിപാടികളെ നോക്കി കാണുന്നത് .ജൂലൈ നാലിന് പത്താം വാര്ഷിക പരിപാടികളുടെ ഭാഗം ആയി ഓള്‍ യു കെ ബാറ്റ് മിണ്ടോണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട് . പത്താം വര്ഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ലെസ്‌റെര്‍ കേരള പ്രസിഡന്റ് സോണി ജോര്‍ജ് അറിയിച്ചു
പരിപാടി നടക്കുന്ന സ്ഥലം:
mother of god church leicester
Greencoat Road
Leicester
Leicestershire
LE3 6NZ
United Kingdom

സമയം 2 pm

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.