1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2012

മാര്‍ട്ടിന്‍ തേനംകല

പൂള്‍: സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ ഇടവകയുടെ ആറാമത് കുടുംബ സംഗമം ജനുവരി 21 ന് ശനിയാഴ്ച നടക്കും. മലങ്കര ഓര്‍ത്തഡോക്സ്‌ സഭ ഭദ്രാസന സെക്രട്ടറി റവ: ഫാ. ജോര്‍ജ്‌ ജോയ്‌ മുഖ്യാഥിതി ആയിരിക്കും. രാവിലെ 8.30 പ്രഭാത നമസ്കാരത്തെ തുടര്‍ന്നു വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കും. റവ: ഫാ. ജോര്‍ജ്‌ ജോയ്‌ മുഖ്യ കാര്‍മികന്‍ ആയിരിക്കും. തുടര്‍ന്നു വൈകീട്ട് നാല് മണിയ്ക്ക് കുടുംബ സംഗമം നടക്കും. സണ്‍ഡേ സ്കൂള്‍, യൂത്ത്‌ ലീഗ്, മാര്‍ത്ത മറിയം സമാജ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ സംഗമത്തിന് വര്‍ണ കൊഴുപ്പേകും.

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഡോര്‍സെറ്റിലും പരിസരങ്ങളിലുമായി ചിതറി പാര്‍ക്കുന്ന മലങ്കര സഭാ വിശ്വാസികളുടെ ഈ കൂട്ടായ്മ പ്രാര്‍ഥനാപൂര്‍വമായ പ്രവര്‍ത്തനത്തിലൂടെ സണ്‍ഡേ സ്കൂള്‍, പ്രാര്‍ഥനാ യോഗങ്ങള്‍, മാര്‍ത്ത മറിയം സമാജം എന്നിവ വളരെ ചിട്ടയോടും ഭംഗിയായും നടത്തുന്നു. ഇടവക ജീവകാരുണ്യ പ്രവര്‍ത്തനത്തിലും വളരെ സജീവമാണ്. ഡോര്‍സെറ്റിലും പരിസരങ്ങളിലും ഉള്ള എല്ലാ മലങ്കര സഭാ വിശ്വാസികളെയും ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഫാ. വറുഗീസ് റ്റി മാത്യു അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സിബു മാത്യു: 07877293000
മാര്‍ട്ടിന്‍ ജോര്‍ജ്‌: 07737527985

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.