ടി.പി. ചന്ദ്രശേഖരനെ കൊല്ലുമെന്ന് തനിക്ക് നേരത്തേ അറിയാമായിരുന്നെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ പി.കെ. കുഞ്ഞനന്തന് അന്വേഷണസംഘം മുമ്പാകെ വെളിപ്പെടുത്തി. കൊലപാതകസംഘത്തിലെ അംഗങ്ങളായ കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, എം.എസ്. അനൂപ് എന്നിവരെ മുന്നില്‍നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞനന്തന് മുന്‍നിലപാട് മാറ്റിയത്. ആദ്യ ദിനത്തിലെ ചോദ്യം ചെയ്യലില്‍ കൊലപാതകത്തെക്കുറിച്ച് യാതൊന്നും അറിയില്ലെന്നായിരുന്നു കുഞ്ഞനന്തന്റെ നയം.
‘ചന്ദ്രശേഖരനെ കൊലപ്പെടുത്തുമെന്ന കാര്യം മുന്‍കൂട്ടി അറിയാമായിരുന്നു. എന്നാല്‍, അതിന് പിന്നില്‍ പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ യാതൊരു പങ്കുമില്ല. കൊടി സുനി, കിര്‍മാണി മനോജ്, എം.എസ്. അനൂപ്, രജികാന്ത്, റഫീഖ് എന്നിവരെയെല്ലാം നേരത്തേ അറിയാം. ടി.പി.യെ കൊല്ലാന്‍ ആലോചിക്കുന്നതിനെക്കുറിച്ച് ഇവരില്‍ ചിലര്‍തന്നെ എപ്പോഴോ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍, അവരെ ആര് ഇതിന് ഏല്പിച്ചുവെന്ന് അറിയില്ല’. കുഞ്ഞനന്തന് പറഞ്ഞു.
അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരുടെ മിക്ക ചോദ്യങ്ങള്‍ക്കും ‘അറിയില്ല, ഓര്‍മയില്ല’ എന്ന മറുപടിയാണ് കുഞ്ഞനന്തന് നല്‍കുന്നത്.



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല