1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2012

ടി പി വധത്തിലെ ബുദ്ധികേന്ദ്രം കുഞ്ഞനന്തന്‍ ഒളിവില്‍ കഴിയാന്‍ ബാംഗ്ലൂരില്‍ പോയത് പാര്‍ട്ടി വാഹനത്തിലെന്ന് അന്വേഷണസംഘം. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പേരിലാണെന്നും അന്വേഷണസംഘം കണ്ടെത്തി. കെ.എല്‍ 13 – ടി 6190 ബൊലേറോ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെടുമെന്ന് സി പി ഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു. വടകര കോടതി കാരായി രാജന് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. നാളെ 11 മണിക്ക് ഹാജരാക്കണമെന്നാണ് ഉത്തരവ്.

കൊലക്കിടെ പരുക്കേറ്റ സിജിത്തിനെ കാരായി രാജന്‍ സ്വന്തം വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു. പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചെന്നും പോലീസ് കോടതിയെ ധരിപ്പിച്ചു.

നിലവില്‍ ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലാണ് കാരായി രാജന്‍. ടി പി വധക്കേസിലും പ്രതിചേര്‍ത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.