കേരളത്തില്നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില് പി ജെ കുര്യന്, ജോയി എബ്രഹാം, സി പി നാരായണന് എന്നിവര് വിജയികളായി.
പി ജെ കുര്യന് 37 വോട്ടും സി പി നാരായണനും ജോയി ഏബ്രഹാമിനും 36 വോട്ടുകള് വീതവും ലഭിച്ചു. പ്രതിപക്ഷത്തു നിന്നുളള രണ്ടാം സ്ഥാനാര്ഥി സി എന് ചന്ദ്രന് 31 വോട്ടുകള് ലഭിച്ചു.സഭയില് സ്പീക്കര് ഉള്പ്പെടെ 73 അംഗങ്ങളുള്ള യു ഡി എഫിന് 2 സീറ്റുകളിലേക്കാണ് വിജയം ഉറപ്പിച്ചിരുന്നു
പി ജെ കുര്യന് കോണ്ഗ്രസിനെയും ജോയി എബ്രഹാം കേരള കോണ്ഗ്രസ് മാണി വിഭാഗത്തെയുമാണ് പ്രധിനിധീകരിച്ചത്.
തെരഞ്ഞെടുപ്പിനിടെ ചട്ടലംഘനം നടന്നുവെന്ന ആരോപണവുമായി എല് ഡി എഫും യു ഡി എഫും രംഗത്തെത്തിയിരുന്നു. വി കെ ഇബ്രാഹിം കുഞ്ഞും റോഷി അഗസ്റ്റിനും ബാലറ്റ് പേപ്പര് ഉയര്ത്തികാട്ടിയെന്ന് ആരോപിച്ച് എല് ഡി എഫ് റിട്ടേണിംഗ് ഓഫീസര്ക്ക് പരാതി നല്കിയിരുന്നു. കെ അജിത് എം എല് എയ്ക്കെതിരെയാണ് യു ഡി എ ഫിന്റെ പരാതി.പരാതികള് പിന്നീട് പരസ്പര ധാരണയില് പിന് വലിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല