
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ഒരു രാജ്യക്കാര്‍ക്കും കുവൈത്തിലേക്ക് പ്രവേശന വിസ അനുവദിക്കുന്നതല്ല.
അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മന്ത്രി തല സമിതിയുടെ പ്രത്യേക അംഗീകാരമില്ലാതെ കുവൈത്തിലേക്ക് ഇനി മുതല്‍ ഒരു രാജ്യക്കാര്‍ക്കും എന്‍ട്രി വിസകള്‍ അനുവദിക്കില്ലെന്ന് ക്യാബിനറ്റ് യോഗാനന്തരം സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദിന്റെ നേതൃത്വത്തില്‍നടന്ന വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം ഉണ്ടായിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.
കൊറോണ അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മിനിസ്റ്റീരിയല്‍ കമ്മിറ്റിയുടെ അംഗീകാരത്തിനു ശേഷമല്ലാതെ ഒരു രാജ്യക്കാര്‍ക്കും ഇനി എന്‍ട്രി വിസ നല്‍കില്ലെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ മേധാവിയും സര്‍ക്കാര്‍ വക്താവുമായ താരിഖ് അല്‍ മെസേരമാണ് അറിയിച്ചത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല