സ്വന്തം ലേഖകന്‍: രാജി ആവശ്യപ്പെടാത്തത് ലക്ഷ്മി നായര്‍ ആത്മഹത്യ ചെയ്താലോ എന്ന ഭീതിയിലെന്ന് നാരായണന്‍ നായര്‍, ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു, നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം ഇന്ന്. ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാത്തത് അവര്‍ ആത്മഹത്യചെയ്യുമോയെന്ന് പേടിച്ചാണെന്ന് അക്കാഡമി ഡയറക്ടറും പിതാവുമായ നാരായണന്‍ നായര്‍ വ്യക്തമാക്കി. രാജി ആവശ്യപ്പെട്ടാല്‍ ലക്ഷ്മി നായര്‍ ആത്മഹത്യ ചെയ്താല്‍ എന്തു ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.
സ്ഥാപനത്തില്‍ 27 വര്‍ഷം ജോലി ചെയ്തയാളെ അഞ്ച് വര്‍ഷം മാറ്റി നിര്‍ത്തിയാല്‍ പോരെ. ഇതില്‍ കൂടൂതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഒരാളെ ഇതില്‍ കൂടുതല്‍ നാണം കെടുത്താന്‍ കഴിയുമോ എന്നും എന്നും നാരായണന്‍ നായര്‍ ചോദിച്ചു. ലോ അക്കാദമി സമരം രാഷ്ട്രീയ പ്രേരിതമായ സമരമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ലോ അക്കാദമി അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. സമരത്തെ തുടര്‍ന്ന് എസ്.എഫ്.ഐയുമായി ഉണ്ടാക്കിയ ധാരണപ്രകാരം മുതല്‍ കോളജ് തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടികളുമായി അധികൃതര്‍ മുന്നേറുകയായിരുന്നു. എന്നാല്‍, എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനകള്‍ സമരം തുടരുകയാണ്.
വിദ്യാര്‍ത്ഥി സമരം തുടരുന്നതിനിടെ ക്ലാസുകള്‍ ആരംഭിക്കാനുള്ള നീക്കം മാനേജുമെന്റുകള്‍ സജീവമാക്കുന്നുണ്ടെന്നും എന്നാല്‍, ഇത് ഏതുവിധേനയും ചെറുക്കുമെന്ന് നിരാഹാര സമരം തുടരുന്ന കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞിരുന്നു. അതോടൊപ്പം ലോ അക്കാദമിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നടപടിയെടുക്കാന്‍ കേരള സര്‍വകലാശാലയില്‍ തിങ്കളാഴ്ച നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം ചേരും.
യോഗത്തില്‍നിന്ന് വൈസ് ചാന്‍സലര്‍ ഡോ.പി.കെ. രാധാകൃഷ്ണന്‍ വിട്ടുനില്‍ക്കും. ഇതു ബോധപൂര്‍വമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പകരം പ്രോവൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന് വി.സിയുടെ ചുമതല നല്‍കിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തില്‍ ഉപസമിതി റിപ്പോര്‍ട്ട് പരിഗണനക്ക് വന്നപ്പോള്‍ മാനേജ്‌മെന്റ് അനുകൂല നിലപാടാണ് വി.സി സ്വീകരിച്ചിരുന്നത്. ഉപസമിതി റിപ്പോര്‍ട്ടിന്‍മേല്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പരീക്ഷാ ജോലികളില്‍നിന്ന് ഡീബാര്‍ ചെയ്യാന്‍ കഴിഞ്ഞ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല