എസ്.എന്‍.സി ലാവ്ലിന് കേസില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹാജരായില്ല.
കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നതായി പിണറായിയുടെ അഭിഭാഷകന് ആരോപിച്ചു.
കേസില്‍ ലാവ്ലിന് കമ്പനിക്കും കമ്പനി പ്രതിനിധി ക്ലോസ് ട്രെന്റിനുമെതിരായ വാറണ്ട് കാനഡ സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.
നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന പിണറായി വിജയന്റെ അപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. പിണറായിക്ക് വേണ്ടി അഭിഭാഷകന് അവധി അപേക്ഷ നല്കി.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല