1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2012

ജേക്കബ് കുയിലാടന്‍

ലീഡ്സ്: വലിയ നോമ്പിനോട് അനുബന്ധിച്ച് ലീഡ്സ് സെന്റ്‌ അഗസ്റ്റിന്‍ പള്ളിയില്‍ 24ന് ഏകദിന ധ്യാനം നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ധ്യാനം. സീറോ മലബാര്‍ ലിവര്‍പൂള്‍ രൂപതാ ചാപ്ലയിന്‍ ഫാ.ബാബു അപ്പാടന്‍ , ബ്ര. അപ്പച്ചന്‍ (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, പോട്ട) എന്നിവരാണ് ധ്യാനം നയിക്കുന്നത്.

ധ്യാനത്തിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നതായി പള്ളിക്കമ്മറ്റി അറിയിച്ചു. ധ്യാന ദിവസം വി.കുര്‍ബാനയ്ക്കും കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈബി- 07714592537, ബിന്‍സി- 07903738976, ബാബു- 07797898147.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.