ലിവര്‍പൂള്‍: ചെറിയ നോമ്പിനോടനുബന്ധിച്ചു ലിവര്‍പൂളില്‍ നടത്തപ്പെടുന്ന നവീകരണ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ രണ്ടാം തീയ്യതി വെള്ളിയാഴ്ച മുതല്‍ ലിവര്‍പൂള്‍ മലയാളികള്‍ സെന്റ് ഫിലോമിനാസ് ചര്‍ച്ചിലെ കണ്‍വെന്‍ഷന്‍ വേദിയിലേക്ക്. പ്രഗല്‍ഭരും പ്രശസ്തരുമായ വചന പ്രഘോഷകര്‍ നയിക്കുന്ന വചന വിരുന്നു ലിവര്‍പൂളിനു തീര്‍ച്ചയായും ഒരു പുത്തനുണര്‍വ് നല്‍കും.
കണ്‍വെന്‍ഷന്റെ മൂന്നു ദിവസങ്ങളിലും കുമ്പസാരത്തിനും കൌന്സിലിങ്ങിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അനുദിന ജീവിതത്തിലെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞു മൂന്നു ദിവസത്തെ ഈ വചന ശ്രുശ്രൂഷയില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ സ്പിരിച്വല്‍ ഡയറക്ട്ടര്‍ ബാബു അപ്പാടന്‍ എല്ലാ ദൈവ നക്കളെയും സ്വാഗതം ചെയ്തു. സുരക്ഷിതമായ കാര്‍ പാര്‍ക്കിംഗ് സൌകര്യവും വിശ്വാസികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ധ്യാന സമയം:
ഡിസംബര്‍ 2 വെള്ളി: 5PM to10PM
ഡിസംബര്‍ 3 ശനി: 10AM to 4 PM
ഡിസംബര്‍ 4 ഞായര്‍: 1 PM to 8 PM
ധ്യാന സ്ഥലം:
St. Philominas RC church
Sparrow Hall Road
Liverpool
L968U
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബോബി മുക്കാടന്‍: 01515235257, 0772786192
ടോം തോമസ്: 01515234090
കുഞ്ഞുമോള്‍ സക്കറിയ: 07753505011











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല