ഓവര്‍സീസ് ഇന്ത്യന്‍ പൊളിറ്റിക്കല്‍ പാര്‍ട്ടിയിലെ വിമത വിവാദം പുതിയ വഴിത്തിരിവിലേക്ക്.സെബാസ്റ്റ്യന്‍ മുതുപറമ്പില്‍ അധ്യക്ഷനായ നായ രൂപീകരണ സമിതിയില്‍ തങ്ങളുടെ അഭിപ്രായം പരിഗണിക്കുന്നില്ല എന്ന കാരണത്താല്‍ ബാബു പ്ലാവിലയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിമതയോഗം സംഘടിപ്പിച്ചിരുന്നു.എന്നാല്‍ വിമതരെ അവഗണിച്ചതിന്റെ കാരണം സ്വഭാവ ദൂഷ്യം ആണെന്ന സെബാസ്റ്റ്യന്‍ മുതു പറമ്പിലിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.പാര്‍ട്ടി മീറ്റിങ്ങിനിടയില്‍ വിമത നേതാവ് കെ കെ ദിനേശന്‍ അശ്ലീല ദൃശ്യം കാണുന്ന ചിത്രം ഈയിടെ പുറത്ത് വന്നിരുന്നു.ഇതിന്‍റെ ചുവടുപിടിച്ചാണ് പുതിയ വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്.
യു കെയില്‍ അടിമുടി പടര്‍ന്നു പിടിക്കുന്ന രാഷ്ട്രീയ അതി പ്രസരത്തിലെ ഉള്ളുകളികള്‍ പുറത്ത് കൊണ്ട് വരികയാണ് ലണ്ടന്‍ ജങ്ക്ഷന്‍ പരമ്പരയുടെ അഞ്ചാം ഭാഗം .മുപ്പത്തിമൂന്നോളം കലാകാരന്മാര്‍ അണി നിരക്കുന്ന ലണ്ടന്‍ ജങ്ക്ഷന്‍ പരമ്പരയുടെ അഞ്ചാം ഭാഗം നാളെ റിലീസ് ചെയ്യും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല