1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2011

ലണ്ടന്‍: ഒ.ഐ.സി.സി ലണ്ടന്‍ റീജിയന്‍ ഗാന്ധി ജയന്തി ആഘോഷവും ഗാന്ധിജി അനുസ്മരണ സെമിനാറും നടത്തി. ഈസ്റ്റ് ലണ്ടനിലെ ഗാന്‍സ്‌ഹില്ലില്‍ നടന്ന ആഘോഷപരിപാടികളില്‍ ഒ.ഐ.സി.സി ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്റര്‍ ടോണി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിജിയുടെ ഛായചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന, സര്‍വമത പ്രാര്‍ത്ഥന എന്നിവ നടത്തി. തുടര്‍ന്ന് ഗാന്ധിജി അനുസ്മരണ സെമിനാര്‍ നടന്നു. ഒ.ഐ.സി.സി യു.കെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ കമ്മറ്റി ചെയര്‍മാനും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഫ്രാന്‍സിസ് വലിയപറമ്പില്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്തു.
ലണ്ടനിലെ ശ്രീനാരായണ ഗുരുമിഷന്‍ കണ്‍വീനര്‍ ഡോ. യതീഷ്, പ്രൊഫ. രാധാകൃഷ്ണ പിള്ള, പ്രൊഫ. ജോസ് തദേവൂസ്, പ്രമുഖ പത്രപ്രവര്‍ത്തകന്‍ മണമ്പൂര്‍ സുരേഷ് എന്നിവര്‍ ഗാന്ധിജി അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ഒ.ഐ.സി.സി ദേശീയ കാമ്പയിന്‍ കമ്മറ്റി അംഗങ്ങളായ മാമ്മന്‍ ഫിലിപ്പ്, കെ.എസ്. ജോണ്‍സണ്‍, കെ.കെ മോഹന്‍ദാസ്, പോള്‍സണ്‍ തോട്ടപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ഗിരി മാധവന്‍ സ്വാഗതവും ജയ്‌സണ്‍ ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് പായസവിതരണവും നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.