യു കെ മലയാളിയുടെ നിത്യ ജീവിതത്തിന്റെ കഥ പറയുന്ന എന്‍ ആര് ഐ മലയാളി സംരംഭമായ ലണ്ടന്‍ ജന്ക്ഷന്റെ രണ്ടാം എപ്പിസോഡ് റിലീസ് ചെയ്തു. ഹള്ളിലുംബര്മിംഗ്ഹാമിലും ലെസ്റ്ററിലും നിന്നുള്ള കലാകാരന്മാര് അണിനിരക്കുന്ന തുടര്‍ചിത്രം യു കെ മലയാളികള്‍ ഏറെ ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.ഒരു മാസം മുന്‍പ് റിലീസ് ചെയ്ത ആദ്യ എപ്പിസോഡ് 7500 പേരോളം ഇതുവരെ കണ്ടു കഴിഞ്ഞു.
എന്‍ ആര് ഐ മലയാളി എന്ന ഓണ്‍ലൈന്‍ പത്രം പിറവിയെടുത്തതു പോലെ ഈ സംരംഭവും കുറേ നല്ല മനസുള്ള യു കെയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആത്മാവിഷ്ക്കാരമാണ്. യു കെ മലയാളിയുടെ പ്രവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി ,നമ്മുടെ ദൈനം ദിന ജീവിതത്തിലെ സംഭവങ്ങളെ കോര്‍ത്തിണക്കി,നര്‍മത്തില്‍ ചാലിച്ച ദൃശ്യാവിഷ്കാരമാണ് ലണ്ടന്‍ ജങ്ക്ഷന്.ജോലിത്തിരക്കിനും,കുട്ടികളെ നോക്കലിനും സാമൂഹിക ജീവിതത്തിനുമിടയില്‍ സ്വയം ജീവിക്കാന്‍ മറന്നു പോകുന്ന,പ്രവാസി ജീവിതമെന്ന നാടകത്തിലെ റോള്‍ അഭിനയിച്ചു തീര്‍ക്കുന്ന യു കെ മലയാളിയുടെ പച്ചയായ ജീവിത കഥയാണിത്.പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കുന്നതിനിടയില്‍ തകര്‍ന്നു പോകുന്ന കുടുംബ ബന്ധങ്ങളിലേക്ക് ഒരു തരി വെട്ടമെങ്കിലും തെളിക്കാന്‍ കഴിയുമെന്നാണ് ലണ്ടന്‍ ജങ്ക്ഷനിലൂടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്
രണ്ടാം എപ്പിസോഡ് കാണാന്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല