1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2011

ബിനു ജോസ്

ശരാശരി യു കെ മലയാളിയുടെ ജീവിത കഥ പറയുന്ന എന്‍ ആര്‍ ഐ മലയാളി സംരംഭമായ ലണ്ടന്‍ ജങ്ക്ഷന്‍ ചിത്രീകരണം തുടങ്ങി.ഇക്കഴിഞ്ഞ ദിവസം ഹള്ളില്‍ നടന്ന ചടങ്ങില്‍ വച്ച് ഫാദര്‍ ജോയ്‌ ചേറാടിയില്‍ പൂജ നിര്‍വഹിച്ചു.സംവിധായകന്‍ സ്റ്റീഫന്‍ കല്ലടയില്‍,എന്‍ ആര്‍ ഐ മലയാളി എഡിറ്റര്‍ ജേക്കബ്‌ താമരത്ത്,സാജു കുരിശിങ്കല്‍,സോളി സ്റ്റീഫന്‍,മാത്യു ജോസഫ്‌,റോബിന്‍സ് പോള്‍,രാജേഷ്‌ ചിത്രന്‍,എലിസബത്ത് മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

യു കെ മലയാളിയുടെ പ്രവാസി ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയുമായി ,നമ്മുടെ ദൈനം ദിന ജീവിതത്തിലെ സംഭവങ്ങളെ കോര്‍ത്തിണക്കി,നര്‍മത്തില്‍ ചാലിച്ച ദൃശ്യാവിഷ്കാരമാണ് ലണ്ടന്‍ ജങ്ക്ഷന്‍.ജോലിത്തിരക്കിനും,കുട്ടികളെ നോക്കലിനും സാമൂഹിക ജീവിതത്തിനുമിടയില്‍ സ്വയം ജീവിക്കാന്‍ മറന്നു പോകുന്ന,പ്രവാസി ജീവിതമെന്ന നാടകത്തിലെ റോള്‍ അഭിനയിച്ചു തീര്‍ക്കുന്ന യു കെ മലയാളിയുടെ പച്ചയായ ജീവിത കഥയാണ് ലണ്ടന്‍ ജങ്ക്ഷനിലൂടെ ആവിഷ്ക്കരിക്കപ്പെടുന്നത്.

പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കുന്നതിനിടയില്‍ തകര്‍ന്നു പോകുന്ന കുടുംബ ബന്ധങ്ങളിലേക്ക് ഒരു തരി വെട്ടമെങ്കിലും തെളിക്കാന്‍ കഴിയുമെന്നാണ് ലണ്ടന്‍ ജങ്ക്ഷനിലൂടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഓരോ എപ്പിസോഡിലും ഓരോ സംഭവങ്ങളായിരിക്കും ചിത്രീകരിക്കുക.ഈ മാസം തന്നെ ആദ്യ എപ്പിസോഡ് എന്‍ ആര്‍ ഐ മലയാളിയിലൂടെ റിലീസ്‌ ചെയ്യാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.