ലണ്ടന്‍ അപ്ടന്‍ പാര്‍ക്ക് ഔവര്‍ ലേഡി ഓഫ് കംപാഷന്‍ ദേവാലയത്തില്‍ വെള്ളിയാഴ്ച രാത്രി പത്തുമുതല്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുവരെ നൈറ്റ് വിജില്‍ ശുശ്രൂഷ നടക്കും. കഴിഞ്ഞ ആറുവര്‍ഷങ്ങളായി നടന്നുവരുന്ന ഈ ശുശ്രൂഷയില്‍ ഓരോ മാസവും നൂറുകണക്കിനാളുകള്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നു. ഒരു രാത്രി മുഴുവന്‍ ദൈവസന്നിധിയില്‍ പ്രാര്‍ഥനയോടെ കഴിയുന്ന ജനങ്ങളെ അത്ഭുതാദരവോടെയാണ് മറ്റുള്ളവര്‍ വീക്ഷിക്കുന്നത്. മലയാളികള്‍ അല്ലാത്തവരും ഈ ശുശ്രൂഷയില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.
ഫാദര്‍ ജോര്‍ജ് മാമ്പിള്ളിയാണ് ഇത്തവണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും; ബ്രദര്‍ ജില്ലെസ് രാജ് ഫ്രാന്‍സിസ് ആരാധനയും രോഗശാന്തി ശുശ്രൂഷയും നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മാര്‍ടിന്‍: 0785400 634110 07854634115. ഔര്‍ ലേഡി ഓഫ് കംപാഷന്‍ ദേവാലയത്തിന്റെ വിലാസം: Our Lady of Compassion Church, Upton Park, LONDON, E13 9AX










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല