1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2012

വാറ്റ്‌ഫോഡ് ജങ്ഷനില്‍ നിന്നും വാറ്റ്‌ഫോഡ് ഹൈ സ്ട്രീറ്റില്‍ നിന്നും ട്യൂബില്‍ യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ ഇനി അഭിമാനത്തോടെ തലയുയര്‍ത്തും. കാരണം എന്തെന്നറിയണ്ടെ ..ഇനിമുതല്‍ ഈ സ്റ്റെഷനുകള്‍ ഇന്ത്യന്‍ ഹോക്കി ഇതിഹാസങ്ങളുടെ പേരില്‍ പുനര്‍ നാമകരണം ചെയ്യപ്പെടും.ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഒളിംപ്യന്മാരായ ധ്യാന്‍ചന്ദ്, സഹോദരന്‍ രൂപ്‌സിങ്, ലെസ്ലി വാള്‍ട്ടര്‍ ക്ലോഡിയസ് എന്നിവരുടെ പേരുകളാണ് മൂന്ന് ട്യൂബ് സ്‌റ്റേഷനുകള്‍ക്ക് ഇടുന്നത്.വാറ്റ്‌ഫോഡ് ജങ്ഷനാണ് ധ്യാന്‍ചന്ദിന്റെ പേരില്‍ പുനര്‍നാമകരം ചെയ്യപ്പെട്ടത്. വാറ്റ്‌ഫോഡ് ഹൈ സ്ട്രീറ്റ് ഇനി മുതല്‍ രൂപ്‌സിങ്ങിന്റെയും ബുഷെ ക്ലോഡിയസിന്റെ പേരിലും അറിയപ്പെടും.

ഒളിംപിക്‌സിന്റെ ഭാഗമായി ലണ്ടനിലെ 361 ട്യൂബ് സ്‌റ്റേഷനുകളെയാണ് ഇങ്ങനെ മണ്‍മറഞ്ഞവരും ജീവച്ചിരിക്കുന്നവരുമായ ഒളിംപ്യന്മാരുടെ പേരില്‍ പുനര്‍നാമകരണം ചെയ്യുന്നത്. ഇതില്‍ ആറു ഹോക്കി താരങ്ങള്‍ക്കു മാത്രമാണ് ഇടം നേടാനായത്. ഇതില്‍ തന്നെ മൂന്ന്‌പേര്‍ ഇന്ത്യക്കാരാണ് എന്നതാണ് പ്രത്യേകത. ഹോളണ്ടിന്റെ സ്‌റ്റെഫാന്‍ വീന്‍, ജര്‍മനിയുടെ കാര്‍സ്റ്റന്‍ ഫിഷര്‍, ഒാസ്‌ട്രേലിയയുടെ മുന്‍ വനിതാതാരം റെഷെല്ലെ ഹോക്‌സ് എന്നിവരാണ് മറ്റു ഹോക്കി താരങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.