1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2011

ലോകത്തിലെ ഏറ്റവും നീളം കൂടിയ കാലിനുടമയാണെങ്കിലും ബ്രാഹിം താക്കിയുള്ളയുടെ കാലിനെക്കുറിച്ച് പറയുന്നതിലല്ല ആളുകള്‍ക്കിഷ്ടം, പൊക്കത്തെക്കുറിച്ച് പറയാനാണ്. കാരണം മറ്റൊന്നുമല്ല, പൊക്കത്തില്‍ എട്ടടിക്കാരനാണ് താക്കിയുള്ള.

ലോകത്തിലെ ഏറ്റവും നീളം കൂടിയ കാലുകള്‍ക്കുടമയെന്ന ഗിന്നസ് റെക്കൊര്‍ഡിനുടമ ശരീരത്തിന്റെ പൊക്കത്തില്‍ കാലിന്റെ പൊക്കം മങ്ങിപ്പോകുന്നതിന്റെ വിഷമത്തിലാണ്. ഇയാളുടെ ഇടതുകാലിന് ഒരടി മൂന്നിഞ്ചും വലതുകാലിന് ഒരടി 2.76 ഇഞ്ചും നീളമുണ്ട്.

അമ്മയോടൊപ്പം ചെറിയ ഫ്ളാറ്റില്‍ കഴിയാനോ, ടാക്സിയില്‍ സഞ്ചരിക്കാനോ, ആളുകളുടെ ശ്രദ്ധാ കേന്ദ്രമാകാതെ നടക്കാനോ ഒന്നും താക്കിയുള്ളയ്ക്ക് കഴിയുന്നില്ല. ബുദ്ധിമുട്ടേറെയുണ്ടെങ്കിലും എപ്പോഴും പ്രസന്ന വദനനാണ് ഈ 8അടിക്കാരന്‍. അക്രോമെഗലി എന്ന അപൂര്‍വ്വ രോഗമാണ് ഈ പൊക്കത്തിന് കാരണം. സര്‍ജറിയിലൂടെ പൊക്കം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് താക്കിയുള്ള ഇപ്പോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.