1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2011

അപ്പച്ചന്‍ കണ്ണഞ്ചിറ

കേരള കത്തോലിക്കര്‍ നേതൃത്വം നല്‍കുന്ന ലൂര്‍ദ്ദ്-ഫാത്തിമ തീര്‍ത്ഥാടനം ജൂലൈ 29 മുതല്‍ ആഗസ്റ്റ് 7 വരെ നടത്തുന്നു. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഈ തീര്‍ത്ഥാടന പാക്കേജില്‍ കോച്ച് സര്‍വ്വീസ്, താമസം, ഭക്ഷണം, ഗൈഡ് എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മരിയന്‍ പുണ്യ കേന്ദ്രങ്ങളും ഈ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വി.ആന്റണീസിന്റെ ജന്മസ്ഥലമായ ലിസ്‌ബോണ്‍, വി.ജെയിംസിന്റെ ബസിലിക്കയിരിക്കുന്ന സന്ത്യാഗോ ഡീ കോമ്പസ്റ്റെല്ലാ എന്നീ പുണ്യ കേന്ദ്രങ്ങളും സന്ദര്‍ശിക്കും.

വി.കൊച്ചു ത്രേസ്യാ പുണ്യവതിയുടെ ജന്മകേന്ദ്രം, മഠം, ബസലിക്കാ എന്നീ പുണ്യ കേന്ദ്രങ്ങളും (ലിസ്യൂക്‌സ്) തീര്‍ത്ഥാടനത്തിന്റെ ഭാഗമായിരിക്കും. തീര്‍ത്ഥാടനത്തിനിടയില്‍ ട്യൂവറിലും ഒരു ദിവസം ചിലവഴിക്കുന്നതാണ്. കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗ്ഗീസ് സ്റ്റെനിസ്ലാവോസ്. 510.00 പൗണ്ട് ആണ് ഈ ദശദിന തീര്‍ത്ഥാടനത്തിന് ഈടാക്കുന്നത്. വിശദവിവരങ്ങള്‍ക്ക്: വര്‍ഗ്ഗീസ് സ്റ്റെനിസ്ലാവോസ്: 02084704863.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.