1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2012

ലൗജിഹാദ്‌ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വാര്‍ത്ത നല്‍കിയ വാരിക കൂട്ടത്തോടെ നശിപ്പിച്ചു. കലാകൗമുദി വാരികയുടെ പുതിയ ലക്കമാണ്‌ നശിപ്പിക്കപ്പെട്ടത്‌. ചങ്ങനാശ്ശേരി, മൂവാറ്റുപുഴ, കണ്ണൂര്‍, ഈരാറ്റുപേട്ട, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ വാരിക കടകളില്‍ കിട്ടാനില്ല. വില്‍പ്പനയ്ക്കായി എത്തിയ പുതിയ ലക്കം ആളുകള്‍ മൊത്തത്തില്‍ വന്ന്‌ വാങ്ങിക്കൊണ്ടു പോകുകയായിരുന്നെന്ന്‌ ഇവിടങ്ങളിലെ വ്യാപാരികള്‍ പറഞ്ഞു.

കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്‌ ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്‌ വാരികയില്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. കേരളത്തില്‍ ഒരു മാസം 180 യുവതികള്‍ മതം മാറുന്നു എന്നാണ്‌ ലേഖനത്തിന്റെ തലക്കെട്ട്‌. ഇതേ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിനുലഭിച്ച റിപ്പോര്‍ട്ടിന്റെ അവസാന പകുതിയിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 2009 മുതല്‍ ഈ മാര്‍ച്ച്‌ വരെ 3902 പേര്‍ മതംമാറിയതില്‍ 3815 പേര്‍ ഇസ്ലാം മതമാണ്‌ സ്വീകരിച്ചത്‌. ഹിന്ദുക്കളായത്‌ ആകെ എട്ടുപേര്‍. മതം മാറിയ 3902 പേരില്‍ 1596 പേര്‍ യുവതികളാണ്‌. ഇതില്‍ ഭൂരിഭാഗവും ലൗജിഹാദെന്ന പ്രണയക്കുരുക്കിനെ തുടര്‍ന്ന്‌ മതം മാറിയവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ നിന്നും 13 യുവതികളടക്കം 40 പേര്‍ ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ നഗരപരിധിയില്‍ 48 പേര്‍ ക്രിസ്തു മതം സ്വീകരിച്ചതായും പറയുന്നു. കാസര്‍കോടു നിന്നും 28 ഹിന്ദുക്കളും മൂന്ന്‌ ക്രിസ്ത്യാനികളും അടക്കം 31 പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായി രേഖകളിലുണ്ട്‌. ഏറ്റവും കൂടുതല്‍ പേര്‍ ഇസ്ലാമിലേക്കുപോയത്‌ മലപ്പുറം ജില്ലയിലാണ്‌. 1786 ഹിന്ദുക്കളും 349 ക്രിസ്ത്യാനികളും അടക്കം 2137 പേരാണ്‌ മലപ്പുറത്ത്‌ മുസ്ലീമായത്‌. മലപ്പുറത്തെ മുസ്ലീം മതപരിവര്‍ത്തന കേന്ദ്രത്തില്‍ കൊണ്ടുപോയാണ്‌ ഇവരെ മതം മാറ്റിയിരിക്കുന്നത്‌. കൊല്ലത്ത്‌ ഒരു സ്ത്രീ അടക്കം 9 ഹിന്ദുക്കള്‍ ഇസ്ലാമിലേക്കു മാറി. കോഴിക്കോട്‌ 495 യുവതികളടക്കം 1269 പേരെ ഇസ്ലാമാക്കി. ഇതില്‍ 384 യുവതികളടക്കം 1006 പേര്‍ ഹിന്ദുക്കളാണ്‌. 111 യുവതികളടക്കം 263 ക്രിസ്ത്യാനികളും മുസ്ലീങ്ങളായി. പാലക്കാട്‌ 137 യുവതികളടക്കം 173 ഹിന്ദുക്കള്‍ ഇസ്ലാമായി. എറണാകുളം ജില്ലയിലാകട്ടെ 2009 മുതലുള്ള മതംമാറ്റങ്ങളെല്ലാം ഇസ്ലാമിലേക്കായിരുന്നു.

2006നു ശേഷം ആകെ 6129 പേരാണ്‌ മതം മാറിയിരിക്കുന്നത്‌. ഇതില്‍ ബ്രാഹ്മണര്‍ 25, നായര്‍ 700, ഈഴവര്‍ 1228, ക്രിസ്ത്യാനി 1132, വിശ്വകര്‍മ 395, പട്ടികജാതി 1376, മറ്റു ഹിന്ദുക്കള്‍ 1273 എന്നിങ്ങനെയാണ്‌. റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത സംഭവങ്ങള്‍ കൂടി ചേര്‍ത്താല്‍ കണക്ക്‌ ഇതിലധികം വരും. മലബാറിലെ ഇസ്ലാം സഭയില്‍ 2007ല്‍ 441 ഹിന്ദുക്കളെയും 186 ക്രിസ്ത്യാനികളെയും അടക്കം 627 പേരെ ഇസ്ലാമാക്കി. 2008ല്‍ 727 ഹിന്ദു, 158 ക്രിസ്ത്യന്‍ ആകെ 885 പേര്‍ ഇവിടെ എത്തി മുസ്ലീമായി. 2009ല്‍ 674, 2010ല്‍ 664, 2011ല്‍ 393 എന്നിങ്ങനെയാണ്‌ ഇവിടുത്തെ കണക്ക്‌. 2008 ജൂണില്‍ ഇത്തരമൊരു മതപരിവര്‍ത്തന കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ മുസ്ലീമാകാനെത്തിയ 17 പേര്‍ പിടിയിലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.