1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2012

പാചകവാതക സിലിണ്ടറുകള്‍ റെയില്‍ വാഗണ്‍ വഴി കൊണ്ടുവരുന്നത് പരിഗണിക്കാന്‍ ഇന്ത്യന്‍ ഓയില്‍ ‍ കോര്‍പ്പറേഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. റയില്‍വേ പാളം ഐ.ഒ.സിയിലേക്ക് നീട്ടുകയോ ട്രാക്കിനടുത്തേക്ക് ഐ.ഒ.സി പ്ളാന്റ് മാറ്റുകയോ ചെയ്യുന്നത് പരിഗണിക്കണമെന്നും ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.ചാല ദുരന്തത്തില്‍ മരിച്ചവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. . ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.

ചാല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കെ.ബി ജോയ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ നിര്‍ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.