1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2011

ലോകത്തിനു മുന്‍പില്‍ ബ്രിട്ടീഷ് ജനതയുടെ മാനം കളഞ്ഞ കലാപത്തിനിടയില്‍ കൊള്ളയും കൊലപാതകവും കൊള്ളിവെപ്പും നടത്തിയവര്‍ക്കെതിരെ ബ്രിട്ടീഷ് ഭരണകൂടവും നിയമ പാലകരും സ്വീകരിച്ച കര്‍ശന നിലപാടുകളെ പത്തില്‍ എട്ട് ബ്രിട്ടീഷുകാരനും അനുകൂലിക്കുകയും ശിക്ഷാവിധികള്‍ കുറച്ചു കൂടി കടുത്തതാക്കാമെന്ന് അഭിപ്രായപ്പെടുന്നവരുമാണെന്നുള്ള സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. 49 ശതമാനം ആളുകളാണ് ബ്രിട്ടന്റെ നടപടികളെ ശരി വയ്ക്കുന്നത്, 32 ശതമാനം ആളുകള്‍ ശിക്ഷകള്‍ കടുത്തതാക്കാമെന്ന് പറയുമ്പോള്‍ 12 ശതമാനം പേര്‍ക്കും ഇപ്പോള്‍ നല്‍കുന്ന ശിക്ഷ കടുത്തതാണെന്ന അഭിപ്രായമാനുള്ളത്.

ഫേസ്ബുക്കിലൂടെ കലാപത്തെ ആളിക്കത്തിക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ക്ക് അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനോട് 57 ശതമാനം ജനങ്ങളും യോജിക്കുമ്പോള്‍ 12 ശതമാനം പേരും അല്പം കൂടി ശിക്ഷ കടുത്തതാക്കാമെന്ന് പറഞ്ഞു. അതേസമയം സിഗരറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായ ചെറുപ്പക്കാരനെ രണ്ടു വര്‍ഷം തടവിനു വിധിച്ചത് കടുത്തതായ് പോയ്‌ എന്ന അഭിപ്രായമുള്ളവരാണ് 19 ശതമാനം ആളുകളും, എങ്കിലും 61 ശതമാനം പേരും ഇതിനേയും അനുകൂലിക്കുന്നുണ്ട്.

ബഹുഭൂരിപക്ഷം ജനങ്ങളും, ഏതാണ്ട് 81 ശതമാനത്തോളം ഡേവിഡ് കാമറൂണ്‍ എടുത്ത ശിക്ഷാ തീരുമാങ്ങളെ അനുകൂലിക്കുന്നുണ്ട്. അതേസമയം കോടതികള്‍ ഇപ്പോഴും കലാപകാരികളെ വിചാരണ ചെയ്യുകയാണ്, വളരെ നിസാര കുറ്റങ്ങള്‍ക്ക് വരെ വലിയ ശിക്ഷകളാണ് പ്രതികള്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് ജനങ്ങളും ഈ തീരുമാനങ്ങളെ അനുകൂലിക്കുന്നതിനാല്‍ പ്രതികളാരും കോടതിയില്‍ നിന്നും ഒരു കരുണയും പ്രതീക്ഷിക്കേണ്ടതില്ല എന്നുറപ്പാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.