1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2016

സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ വിമാനത്തില്‍ എയര്‍ഹോസ്റ്റസ് ഉറങ്ങുന്ന വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിട്ട മലയാളിക്കെതിരെ കേസ്. പൊതുസ്ഥലത്ത് സ്ത്രീകളെ അവഹേളിക്കുന്ന രീതിയില്‍ പെരുമാറിയതിന് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേരള പൊലീസ് ആക്ട് 119 ആം വകുപ്പ് പ്രകാരമാണ് കേസ്. കാരന്തൂര്‍ സ്വദേശി സലീമിനെതിരെ എയര്‍ഹോസ്റ്റസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലണ് കേസ്.

അതേസമയം, സംഭവം മൊബൈലില്‍ പകര്‍ത്തിയതും ഡ്യൂട്ടിക്കിടെ ഉറങ്ങുന്നതിനെ വിമര്‍ശിച്ച് പോസ്റ്റിട്ടതും മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ചെയര്‍മാനും ഗള്‍ഫ് മലയാളിയുമായ കെ.എം. ബഷീറാണെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ടെന്നിരിക്കെ സലീമിനെതിരെ യുവതി പരാതി നല്‍കിയതില്‍ അവ്യക്തതയുണ്ട്. യുവതിക്ക് പേര് തെറ്റിയതാകാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

മാര്‍ച്ച് 27ന് രാത്രി 9.20ന് ദുബൈയില്‍നിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. പിന്നിലെ വാതിലിനും ബാത്‌റൂമിനുമടുത്ത ഭാഗത്ത് സീറ്റില്‍ ബ്‌ളാങ്കറ്റു പുതച്ചാണ് എയര്‍ഹോസ്റ്റസ് ഉറങ്ങിയത്. ഇത് പകര്‍ത്തിയ ബഷീര്‍ എയര്‍ ഇന്ത്യക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് യുവതിയുടെ സമ്മതമില്ലാതെ അവഹേളിക്കുന്ന കുറിപ്പോടുകൂടി വിഡിയോ ദൃശ്യം ഫേസ്ബുക്കിലും വാട്‌സ്ആപിലും ഇട്ടതായാണ് പരാതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.