1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2012

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 18 മലയാളികള്‍ക്കായി ഇന്റര്‍ പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ഇവരില്‍ ഭൂരിഭാഗവും ഗള്‍ഫ് നാടുകളിലാണ് അഭയം പ്രാപിച്ചിട്ടുളളത്.അന്താരാഷ്ട്ര ക്രിമിനലുകളുമായ് ബന്ധമുളളഎറണാകുളം സ്വദേശികളായ അബ്ദുള്‍ സത്താര്‍, മുഹമ്മദ് ബഷീര്‍, കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് അസര്‍, പി.പി.യൂസഫ് എന്നിവരാണ് ഇന്റര്‍ പോളിന്റെ പട്ടികയിലെ പ്രമുഖര്‍.വര്‍ഷങ്ങള്‍ക്കു മുമ്പ് ഊട്ടിയില്‍ വച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പയ്യന്നൂര്‍ സ്വദേശി ഡോ.ഓമനക്കെതിരെയും ഇന്റര്‍ പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ദുബായ് സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ സന്തോഷ് മാധവനെയും ഇന്റര്‍ പോള്‍ തെരയുന്നുണ്ട്. എന്നാല്‍ ജയിലിലുളള ഇയാളെ വിട്ടുകൊടുക്കാന്‍ ഇന്ത്യക്ക് തടസ്സങ്ങളുണ്ട്.

മൊത്തം 500-ാളം കുററവാളികളെ കണ്ടെത്താനാണ് കേന്ദ്ര ആഭ്യന്തര വകുപ്പ്് ഇന്‍ര്‍പോളിന്റെ സഹായം തേടിയിട്ടുളളത്.ഭീകര പ്രവര്‍ത്തനങ്ങള്‍, മയക്കുമരുന്ന് കളളക്കടത്ത്, സാമ്പത്തിക തട്ടിപ്പുകള്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കേസുകളിലാണ് ഭൂരിഭാഗം പേരും ഉള്‍പ്പെട്ടിട്ടുളളത്.ഗള്‍ഫ് രാജ്യങ്ങളിലെ പോലീസ് ഈ പ്രതികളെ കണ്ടെത്തിയാലും ഇന്ത്യക്കു കൈമാറാന്‍ നിയമകാരണങ്ങള്‍ തടസ്സമാകാറുണ്ട്..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.