1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2016

സ്വന്തം ലേഖകന്‍: റിസര്‍വ് ബാങ്ക് ഗവര്‍ണറോട് മലയാളി പെണ്‍കുട്ടിയുടെ ദോശ ചോദ്യം, രാജ്യം മുഴുവന്‍ വൈറലാകുന്നു.റിസര്‍വ് ബാങ്ക് രഘുറാം രാജനോട് ചോദിച്ച ഒറ്റ ചോദ്യത്തിലൂടെ സന നാസര്‍ എന്ന മലയാളി പെണ്‍കുട്ടി ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ ധനകാര്യ വൃത്തങ്ങളില്‍ ചര്‍ച്ചാ വിഷയം.

ജനുവരിയില്‍ കൊച്ചിയിലെ ഹോട്ടലില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലാണ് സനയുടെ പ്രശസ്തമായ ചോദ്യം ഉന്നയിക്കപ്പെട്ടത്. പണപ്പെരുപ്പത്തില്‍ വരുന്ന ഏറ്റകുറച്ചിലുകള്‍ക്കനുസരിച്ച് ദോശ വിലയില്‍ മാറ്റം വരാത്തതെന്തെന്നായിരുന്നു സനയുടെ സംശയം. സനയുടെ ചോദ്യവും ഗവര്‍ണറുടെ ഉത്തരവും പിന്നീട് രാജ്യം മുഴുവന്‍ ചര്‍ച്ചയായി.

പണപ്പെരുപ്പ നിരക്കിലുണ്ടാകുന്ന ഏറ്റ കുറച്ചിലുകള്‍ സാധനങ്ങളുടെ വിലയില്‍ മാറ്റമുണ്ടാക്കില്ല എന്നായിരുന്നു ഗവര്‍ണറുടെ പ്രസംഗത്തിന്റെ കാതല്‍. അപ്പോഴാണ് സനയുടെ ചോദ്യമെത്തിയത്. പണപ്പെരുപ്പം കൂടുമ്പോള്‍ ദോശയുടെ വിലയും കൂടുന്നു എന്നാല്‍, മറിച്ചാണെങ്കില്‍ ദോശവില കുറയുന്നില്ല. എന്താണ് ദോശ വിലയുടെ കാര്യത്തില്‍ സംഭവിക്കുന്നതെന്നായിരുന്നു സനയുടെ സംശയം.

ദോശയുണ്ടാക്കാനുള്ള സാങ്കേതിക വിദ്യയില്‍ ഇക്കാലം വരെ മാറ്റമൊന്നുമില്ല. ദോശ ചുട്ടെടുക്കുന്ന ജീവനക്കാരന്റെ പ്രതിഫലം, ദോശയുടെ സാങ്കേതിക വിദ്യ വളരാത്തത് തുടങ്ങിയ കാര്യങ്ങളായിരുന്നു ഇതിനു കാരണമായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്. സാങ്കേതിക വിദ്യ വളരാത്ത മേഖലകളില്‍ വിലവര്‍ധന പിടിച്ചുനിര്‍ത്തുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം കലൂരില്‍ ഹസീന മന്‍സില്‍ അബ്ദുല്‍ നാസറിന്റെയും സജിത നാസറിന്റെയും ഏക മകളായ സന അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.