ന്ത്രി മഞ്ഞളാംകുഴി അലി സഞ്ചരിച്ച കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാരാരിക്കുളംതെക്കു പഞ്ചായത്ത് ചെറിയകലവൂര്‍ കടപ്പാലില്‍ രാമചന്ദ്രനാ(60)ണു മരിച്ചത്. അപകടത്തില്‍ കാലിന് പരിക്കേറ്റ മന്ത്രിയെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ അസ്ഥിയ്ക്ക് പൊട്ടലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ദേശീയപാതയില്‍ കലവൂര്‍ ബര്‍ണാഡ് ജംഗ്ഷനു സമീപം വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ഹരിപ്പാട്ടുനിന്ന് എറണാകുളത്തേക്കു പോവുകയായിരുന്ന മന്ത്രിയുടെ കാര്‍ പൈലറ്റ് വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
വാടകയ്‌ക്കെടുത്ത ഓട്ടോയായിരുന്നു രാമചന്ദ്രന്‍ ഓടിച്ചിരുന്നത്. മൂത്തമകള്‍ മായയുടെ ഗൃഹപ്രവേശനചടങ്ങിനായി രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ഷൊര്‍ണൂരിലേക്കു പോയിരിക്കുകയായിരുന്നു. എന്നാല്‍ വീട്ടിലെ കന്നുകാലികളെ നോക്കാനുള്ളതു കൊണ്ട് രാമചന്ദ്രന്‍ ഗൃഹപ്രവേശചടങ്ങിനു പോയിരുന്നില്ല.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ ട്രാഫിക് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല