മാഞ്ചസ്റ്ററില്‍ ജപമാല സമാപനം മുപ്പതാം തീയ്യതി ഞായറാഴ്ച നടക്കും. ഒക്റ്റോബര്‍ ഒന്നാം തീയ്യതി മുതല്‍ ആരംഭിച്ച ജപമാല ഇരുപതാം തീയ്യതി മുതല്‍ വിവിധ ഭാവനങ്ങളിലായിട്ടാണ് നടന്നു വരുന്നത്. ഇരുപത്തിയൊന്നാം തീയ്യതി മുതല്‍ സമാപന ദിവസമായ 30 വരെ സെന്റ് എലിസബത്ത് പള്ളിയിലാണ് ജപമാല സമര്‍പ്പണം നടക്കുക. വൈകുന്നേരം ആറിനു ദിവ്യബലിയോടെ ശ്രുശ്രൂഷകള്‍ ആരംഭിക്കും തുടര്‍ന്നു ജപമാല സമര്‍പ്പണവും നടക്കും. പരിശുദ്ധ ജപമാലയില്‍ പങ്കെടുത്തു ആഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും ഉള്ളവരെ ഷ്രൂസ്ബറി രൂപതാ ചാപ്ലയിന്‍ ഫാ: സജി മലയില്‍ പുത്തന്‍ പുര സ്വാഗതം ചെയ്തു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല