1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: ഒട്ടേറെ പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച മാഞ്ചസ്റ്റര്‍ മലയാളി കള്‍ചറല്‍ അസോസിയേഷന് പുതിയ നേത്രുത്വമായി. യുക്മ ജോയിന്റ് സെക്രട്ടറിയും, സെന്റ്‌ തോമസ്‌ ആര്‍.സി സെന്റര്‍ ട്രസ്റ്റിയുമായ അലക്സ് വര്‍ഗീസ്‌ പ്രസിഡണ്ടായി. വൈസ് പ്രസിഡണ്ട് – ജെസി സന്തോഷ്‌, സെക്രട്ടറി – സാജന്‍ ചാക്കോ, ജോയിന്റ് സെക്രട്ടറി – പ്രദീപ്‌ നായര്‍, ട്രഷറര്‍ – സന്തോഷ്‌ സക്കറിയ എന്നിവരെയും എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായി സാബു ചുണ്ടക്കാട്ടില്‍, ബെന്നിച്ചന്‍ മാത്യു, ബിനോ ജോസ്, പോള്‍ കെ തോമസ്‌, സുനില്‍ തോമസ്‌, റോയി ലൂക്കാ, ലെക്സന്‍ ഫ്രാന്‍സിസ്, മഹേഷ വളപ്പില്‍, ഫ്രാന്‍സി ജോണ്‍ എന്നിവരെയും കള്‍ചറല്‍ കോര്‍ഡിനേറ്ററായി ആന്‍സി ജോയിയെയും ഐക്യകണ്ടേന തിരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ച് നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ട്രഷറര്‍ സ്ഥാനത്തിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷക്കാലം വിജയ പ്രഥമായി മുന്നോട്ട് നയിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച വ്യക്തിയാണ് അലക്സ് വര്‍ഗീസ്‌. ഭാര്യ: ബെറ്റി മോള്‍ , അനഘാ, അഭിഷേക് തുടങ്ങിയവര്‍ മക്കളാണ്. രണ്ടു വര്‍ഷക്കാലമാണ് പുതിയ ഭരണ സമിതിയുടെ കാലാവധി. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം അസോസിയേഷനെ വിജയപ്രഥമായി മുന്നോട്ട് നയിച്ച്‌ കാലാവധി പൂര്‍ത്തിയാക്കിയ കെ.കെ ഉതുപ്പ് പ്രസിഡണ്ടായുള്ള കമ്മറ്റിക്ക് പുതിയ ഭരണ സമിതി നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.