സി പി ഐ (എം) ഇടുക്കി മുന്‍ജില്ലാ സെക്രട്ടറി എം എം മണി അന്വേഷണ സംഘത്തിനു മുന്‍പില്‍ ഇന്ന് ഹാജരായില്ല. കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ മുഖേന അന്വേഷണ സംഘത്തെ സമീപിച്ചു. ഹാജരാകാന്‍ 10 ദിവസത്തെ സമയമാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ എം എം മണിയെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ ജി പത്മകുമാര്‍ പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കാനായി സമയം അനുവദിക്കാനാകില്ലെന്നും ഐ ജി പറഞ്ഞു.
അതേസമയം സുപ്രീംകോടതിയെ സമീപിക്കാന്‍ മണി ദില്ലിയിലേക്ക് പോയി. എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകേണ്ടതില്ലെന്ന് മണി തീരുമാനിച്ചത്. വിവാദ പ്രസംഗത്തെ തുടര്‍ന്നുള്ള കേസുകളില്‍ മൊഴി നല്‍കാനായി ഹാജരാകണമോ എന്ന തീരുമാനിക്കാന്‍ കൊച്ചിയില്‍ മുതിര്‍ന്ന അഭിഭാഷകരുമായി മണി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല