1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2012

പട്ടിക തയ്യാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയെന്ന് പ്രസംഗിച്ചിട്ടില്ലെന്ന് സി പി ഐ (എം) ഇടുക്കി മുന്‍ജില്ലാസെക്രട്ടറി എം എം മണി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഹര്‍ജിയില്‍ മണി പറയുന്നു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടത്തിനായാണ് യുഡിഎഫ് സര്‍ക്കാര്‍ തനിക്കെതിരെ കേസ് എടുത്തത്. പ്രസംഗത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ഹൈക്കോടതി വിധിക്കെതിരെ മണി നല്‍കുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.