ചങ്ങനാശ്ശേരി അതിരൂപതയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുകെ സന്ദര്‍ശിക്കുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പെരുംന്തോട്ടം വെള്ളിയാഴ്ച നോര്‍ത്താംപ്ട്ടണില്‍. വിപുലമായ പരിപാടികളാണ് മലയാളി കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. പുന്നത്തര, കിടന്നൂര്‍, അയര്‍ക്കുന്നം നിവാസികള്‍ ചേര്‍ന്നൊരുക്കുന്ന പ്രത്യേക സ്വീകരണ പരിപാടികളിലും സെന്റര്‍ ഗ്രിഗറി ചര്‍ച്ചില്‍ നടക്കുന്ന ജപമാല സമാപനത്തിലും അഭിവന്ദ്യ പിതാവ് പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടിനാണ് പുന്നത്തര, കിടങ്ങൂര്‍, അയര്‍ക്കുന്നം നിവാസികള്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന സ്വീഅകരണ പരിപാടി ആരംഭിക്കുക. വൈകുന്നേരം അഞ്ചിന് നോര്‍ത്താംപ്ട്ടണ്‍ സെന്റ് ഗ്രിഗറി ചര്‍ച്ചില്‍ ജപമാല സമാപന ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന ആഘോഷ പൂര്‍വമായ ദിവ്യബലിയില്‍ അഭിവന്ദ്യ പിതാവ് മുഖ്യ കാര്മികനാകും. ഫാ: ബെന്നി ജോസഫ് വലിയവീട്ടില്‍, ഫാ: ജോസഫ് കറുകയില്‍ തുടങ്ങിയവര്‍ സഹാകാര്‍മികരാകും.
കഴിഞ്ഞ ദിവസം ഡബ്ലിങ്ങില്‍ തുന്നം ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുകയും നോക്ക് പള്ളിയില്‍ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്ത പിതാവ് വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ മാസം 21 നാണ് അഭിവന്ദ്യ പിതാവ് യുകെയില്‍ എത്തിയത്. കേരളത്തിലെ ഏറ്റവും വലിയ രൂപതയായ ചങ്ങനാശ്ശേരിയുടെ ആത്മീയ നേതാവിന് യുകെയില്‍ എമ്പാടുമുള്ള രൂപതാ മക്കള്‍ സ്നേഹോഷ്മളമായ സ്വീകരണമാണ് നല്‍കി വരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സെന്റ് ഗ്രിഗറി ചര്‍ച്ച്
NL32HS
ഫാ: ജോസഫ് കറുകയില്‍: 07939138356 , 07850402475
ജോഷി തടുംതുണ്ടത്തില്‍: 07738851000











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല