കോര്‍ക്ക്: ചങ്ങനാശ്ശേരി അതിരൂപതയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യു.കെ.സന്ദര്‍ശിക്കുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് കോര്‍ക്കിലെ മലയാളി സമൂഹം സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി.
അയര്‍ലണ്ടിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോര്‍ക്കില്‍ ദിവ്യബലി അര്‍പ്പിച്ച് രൂപതാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിഷപ്പ് കോര്‍ക്കിലെത്തിയത്. കോര്‍ക്ക് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.പോള്‍ പയ്യപ്പള്ളിയുടെ നേതൃത്വത്തില്‍ പിതാവിനെ സ്വീകരിച്ചു. 
തുടര്‍ന്ന് കമ്മിറ്റി അംഗങ്ങളുമായി പ്രത്യേക ചര്‍ച്ച നടത്തുകയും ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇന്ന് ആന്‍ട്രിമിലെ സെന്റ് ജോസഫ് പള്ളിയില്‍ ദിവ്യബലി അര്‍പ്പിക്കുന്ന ബിഷപ്പ് സ്വീകരണം പരിപാടിയില്‍ പങ്കെടുക്കുകയും രൂപതാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. 











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല