1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2011


സാബു ചുണ്ടക്കാട്ടില്‍
ചങ്ങനാശ്ശേരി അതിരൂപതയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യു.കെ.സന്ദര്‍ശിക്കുവാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഒക്ടോബര്‍ 29-ന് ഗ്ലാസ്‌കോയില്‍ എത്തും. അതിരൂപതാ മക്കളും വിശ്വാസി സമൂഹവും ചേര്‍ന്ന് ഹൃദ്യമായ സ്വീകരണം പരിപാടികളാണ് ക്രമീകരിക്കുന്നത്.

വൈകുന്നേരം മൂന്നിന് സെന്റ് ബ്രയിഡ്‌സ് ചര്‍ച്ചില്‍ നടക്കുന്ന ജപമാല മാസാചരണം സമാപനത്തില്‍ പങ്കെടുക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യും. സീറോ മലബാര്‍ ചാപ്ലയിന്‍മാരായ ഫാ.സെബാസ്റ്റ്യന്‍ കല്ലാത്ത് ഫാ.ജോയി ചെറാടിയില്‍, ഫാ.ജോസഫ് കറുകയില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരാകും. തുടര്‍ന്ന് സന്ദേശം രൂപതാമക്കളുമായി കൂടിക്കാഴ്ച നടത്തുകയും സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും. ഗ്ലാസ്‌കോ, എഡിന്‍ബറോ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ രൂപതാമക്കള്‍ ഈ പരിപാടികളില്‍ പങ്കെടുക്കാനെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.