ആളപായമില്ല. കോടികളുടെ നാശമുണ്ടായതായി സംശയിക്കുന്നു. റബര്‍ മിക്‌സ്‌ചെയ്യുന്ന ബാന്‍ബെറി പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. റബര്‍ മിക്‌സ്‌ചെയ്യുമ്പോള്‍ തീ പടര്‍ന്നതാകാമെന്നും ഷോര്‍ട്ട്‌സര്‍ക്യൂട്ടാകാമെന്നും സംശയിക്കുന്നുണ്ട്.
സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ പി ഐ ഷേഖ് പരീത് സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടു. കമ്പനിയില്‍ മുന്നൂറ്റമ്പതോളം തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. രണ്ട് ഷിഫ്റ്റിനിടെയുള്ള സമയമായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ബാന്‍ബെറി പ്ലാന്റില്‍ 40 തൊഴിലാളികളാണ് ജോലിചെയ്യുന്നത്. ഷിഫ്റ്റ് മാറുന്നസമയമായതിനാല്‍ ഇവിടെയുണ്ടായിരുന്ന ഏതാനുംപേര്‍ തീ പടര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെട്ടു. രാത്രി പന്ത്രണ്ടോടെയാണ് തീ നിയന്ത്രണവിധേയമായത്.
സംഭവത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. തീപിടിത്തത്തെത്തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഒരുകിലോമീറ്റര്‍ ദൂരെവരെ റബര്‍ കത്തുന്നതിന്റെ ഗന്ധം പരന്നു. പതിനേഴോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് ജില്ലയിലെ വിവിധ ഫയര്‍സ്‌റ്റേഷനുകളില്‍നിന്നായി തീ അണയ്ക്കാനെത്തിയത്. കളമശേരി, തൃക്കാക്കര സ്‌റ്റേഷനുകളില്‍നിന്നടക്കം വന്‍ പൊലീസ്സന്നാഹവും രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തി. മറ്റു വ്യവസായ സ്ഥാപനങ്ങളായ ഫാക്ട്, കൊച്ചിന്‍ റിഫൈനറി, ഭാരത് പെട്രോളിയം എന്നിവയുടെ ഫയര്‍ യൂണിറ്റുകളും തീയണയ്ക്കാനെത്തി. വന്‍കിട ട്രക്കുകള്‍ക്കടക്കം ഉപയോഗിക്കുന്ന ഒഎച്ച്ടി (ഓഫ് ഹൈവേ ടയര്‍) ആണ് അപ്പോളോ ടയേഴ്‌സില്‍ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല