സൂര്യന്‍ ഉഗ്രരൂപിയാകുക എന്ന് പറയുമ്പോള്‍തന്നെ എല്ലാവര്‍ക്കും പേടിയാണ്. എന്തായിരിക്കും സംഭവിക്കാന്‍ പോകുന്നത് എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ചൂട് ഒരല്പം കൂടിയാല്‍തന്നെ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ പ്രശ്നങ്ങള്‍ രൂക്ഷമാകാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്തായാലും സൂര്യപ്രകാശം വന്‍തോതില്‍ ഭൂമിയിലേക്ക് വരാന്‍ പോകുകയാണ്. ഒരിക്കലുമില്ലാത്ത മട്ടില്‍ സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദര്‍ വെളിപ്പെടുത്തുന്നത്.
അടുത്ത മൂന്നുവര്‍ഷത്തോടെ ഭൂമിയിലേക്ക് എത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുത്തനെ കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വെളിപ്പെടുത്തുന്നത്. സൂര്യപ്രകാശത്തിന്റെ അമിതമായ സാന്നിധ്യംമൂലം റേഡിയേഷന്‍ വര്‍ദ്ധിക്കും. കൂട്ടത്തില്‍ കാന്തികാകര്‍ഷത്തിന്റെ കാര്യത്തിലും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. ഇതെല്ലാം വന്‍പ്രശ്നങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. കാന്തിക ആകര്‍ഷണത്തിന്റെ വലുപ്പം വലിയ തോതില്‍ കൂടുകയും കുറയുകയും ചെയ്യുന്നത് വന്‍ പ്രശ്നങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്.
പതിനൊന്ന് വര്‍ഷത്തിനിടയില്‍ സംഭവിക്കുന്ന കാര്യത്തിനാണ് ഇപ്പോള്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്. 2013ഓടെ ഭൂമിയിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവില്‍ വന്‍ വ്യത്യാസമുണ്ടാകും. ഈ അടുത്ത ദിവസങ്ങളില്‍ കാറ്റഗറി ജി ഒന്നില്‍ പെടുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍ വെളിപ്പെടുന്നത്. ഡിസംബര്‍ അവസാനംവരെ റേഡിയോ തരംഗങ്ങള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിക്കുന്നുണ്ട്.
ബില്യണ്‍ കണക്കിന് ടണ്‍ ഗ്യാസും അള്‍ട്രാ വയലറ്റ് രശ്മികളും എക്സറേ രശ്മികളുമാണ് സൂര്യന്‍ വരുംദിവസങ്ങളില്‍ പുറംതള്ളാന്‍ പോകുന്നത്. സൂര്യന്റെ അഞ്ച് മില്യണ്‍ പരിധിയില്‍ ഇതുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല