1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2015

ബോണ്‍മൌത്ത്: മാരിവില്ലിന്‍ അഴകോടെ സപ്ത സ്വരങ്ങളില്‍ വര്‍ണ്ണം തീര്‍ക്കാന്‍ മഴവില്‍ സംഗീതം നാളെ ബോണ്‍മൗത്തിലെ വെസ്റ്റ് മൂര്‍ മെമ്മോറിയല്‍ ഹാളില്‍ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ സമാരംഭിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി സാമൂഹിക സാംസ്‌കാരിക കലാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ മഴവില്‍ സംഗീതത്തിന് തിരി കൊളുത്തും. യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍, ഡോ അജിമോള്‍ പ്രദീപ് , യുക്മ സെക്രെടറി ശ്രീ സജീഷ് ടോം, യുക്മ കലാതിലകം മിന്നാ ജോസ് തുടങ്ങിയ പ്രമുഖരായിരിക്കും മഴവില്‍ സംഗീതം ഉത്ഘാടന വേദിയില്‍ അണിനിരക്കുക.

യുകെയുടെ വിവിധ ഭാഗങ്ങപകരാന്‍ ളില്‍ നിന്നെത്തുന്ന മുപ്പതിലധികം ഗായകര്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ നിറഞ്ഞ സദസ്സില്‍ അവതരിപ്പിക്കുപോള്‍ കാണികള്‍ക്ക് ഹരം കാര്‍ഡിഫില്‍ നിന്നുമെത്തുന്ന ലിറ്റില്‍ എന്‍ജെല്‍സും സാലിസ്ബറിയിലെ ലിറ്റില്‍ സ്റ്റാഴ്‌സും കലാവിരുന്നുകളുമായെത്തും. വളര്‍ന്ന് വരുന്ന കൊച്ചു ഗായകര്‍ക്കും അവസരമൊരുക്കുന്ന മഴവില്‍ സംഗീതത്തിന് ഇക്കുറി വന്‍ വരവേല്‍പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പാരഗണ്‍ ലൈഫ് മുഖ്യ സ്‌പോണ്‍സര്‍ ആയുള്ള പരിപാടിക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ രംഗത്തെ പ്രഗല്‍ഭരായ ഫസ്റ്റ് ട്രീമും രംഗത്തുണ്ട്.

യുകെയിലെ അറിയപ്പെടുന്ന കലാകാരനായ ശ്രീ കനെഷ്യസ് അത്തിപ്പോഴിയില്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ബിലാത്തി പ്രണയം എന്നാ മലയാള സിനിമയുടെ ചിത്രീകരണവും മഴവില്‍ സംഗീത വേദിയില്‍ നടക്കും. ചന്ദ്രലേഖ ആലപിച്ച ഗാനത്തിന്റെ ചിത്രീകരണമാണ് ഇവിടെ നടക്കുക. സൗത്താമപ്ടനില്‍ നിന്നുമെത്തുന്ന അമ്മ ചാരിറ്റി പ്രവര്‍ത്തകരുടെ അമ്മ ഉത്പന്നങ്ങളുടെ വിപണനവും പരിപാടിയോടനുബന്ധിച്ചു നടക്കും.

സ്റ്റില്‍ ഫോട്ടോഗ്രാഫി രംഗത്ത് അറിയപ്പെടുന്ന സലിസ്ബറി മലയാളി അസോസിയേഷന്‍ അംഗം ശ്രീ ബിജു മൂന്നാനപ്പള്ളി, സൗത്താംപ്ടനില്‍ നിന്നുള്ള ശ്രീ ലോറന്‌സ് ജോസഫ് തുടങ്ങിയവര്‍ പരിപാടികളുടെ മുഴുവന്‍ ദൃശ്യങ്ങളും തങ്ങളുടെ ക്യാമറകളില്‍ പകര്‍ത്തും. അറിയപ്പെടുന്ന ഗായകരായ ബോണ്‍മൗത്തില്‍ നിന്നുള്ള ശ്രീ അനീഷ് ജോര്‍ജിന്റെയും പത്‌നി ശ്രീമതി ടെസ്‌മോളുടെയും നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്നു വരുന്ന മഴവില്‍ സംഗീതത്തിന് ഇക്കുറി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. മഴവില്‍ സംഗീതത്തിന് അനീഷിനും ടെസ്‌മോള്‍ക്കും ഒപ്പം അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ശ്രീ സുജു ജോസഫ്, യുക്മ സൌത്ത് വെസ്റ്റ് റീജിയാന്‍ സെക്രെടറി ശ്രീ കെ എസ് ജോണ്‍സണ്‍, പൂളില്‍ സോഷ്യല്‍ കെയര്‍ മാനേജര്‍ ആയി ജോലി നോക്കുന്ന ശ്രീ ഡാന്‌ടോ പോള്‍, സാലിസ്ബറി മലയാളി അസോസിയേഷന്‍ രക്ഷാധികാരി ശ്രീ ജോസ് കെ ആന്റണി, സാലിസ്ബറി മലയാളി അസോസിയേഷന്‍ പ്രോഗ്രാം കോര്‍ഡിനെറ്റര്‍ ശ്രീമതി സില്‍വി ജോസ് തുടങ്ങിയവരും ഉള്‍പ്പെടും.


പൂര്‍ണ്ണമായും സൗജന്യമായി നടത്തപ്പെടുന്ന പരിപാടിയില്‍ കാണികള്‍ക്കായി സൗജന്യ പാര്‍ക്കിങ്ങും മിതമായ നിരക്കില്‍ ഭക്ഷണശാലയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. അത്യാകര്‍ഷക സമ്മാനങ്ങളോടെ നടക്കുന്ന റാഫിളും പരിപാടിയിലെ മറ്റൊരാകര്ഷണമായിരിക്കും. നാളെ നടക്കുന്ന മഴവില്‍ സംഗീതത്തിലേക്ക് എല്ലാ സംഗീതപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിക്കു വേണ്ടി ശ്രീ അനീഷ് ജോര്ജു അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് അനീഷ് ജോര്ജു, മഴവില്‍ സംഗീതം07915061105
ഡാന്‌ടോ പോള്‍, പൂള്‍
07551192309
കെ എസ് ജോണ്‍സണ്‍ , പൂള്‍
07432121383
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
WESTMOORS MEMORIAL HALL 231 STATION ROAD WESTMOORS BOURNEMOUTH BH22 0HZ

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.