1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2012

കൊള്ളിമീന്‍ എന്ന വാക്ക് പൂര്‍ണ്ണമായ ഒരു മലയാളം വാക്കാണ്. മിന്നിമറയുന്നതിനെയാണ് കൊള്ളിമീന്‍ എന്ന് വിശേഷിപ്പിക്കുന്നത്. രാത്രിയില്‍ ആകാശം നോക്കി കിടക്കുന്ന പലരും പലപ്പോഴും കൊള്ളിമീനിനെ കണ്ടിട്ടുണ്ടാകും. അത് ഒരുപരിധിവരെ ഒരു വിശ്വാസവുംകൂടിയായി മാറിയിട്ടുണ്ട്. ചിലപ്പോള്‍ വലിയ കൊള്ളിമീനിനെ നമ്മള്‍ കണ്ടെന്ന് വരും. അങ്ങനെ ഒരുപാട് പേര്‍ കാണുന്നത് കൊള്ളിമീനുകള്‍ ശാസ്ത്രത്തിന് എപ്പോഴും ഒരു അതിശയം തന്നെയാണ്.

കഴിഞ്ഞ ബ്രിട്ടണിലുണ്ടായ കൊള്ളിമീന്‍ ഇത്തരത്തിലുള്ള ഒന്നാണ്. ഒരുപാടുപേര്‍ കണ്ട ഈ കൊള്ളിമീനിനെക്കുറിച്ചുള്ള സംസാരമാണ് ഇപ്പോള്‍ ബ്രിട്ടണിലെങ്ങും. സ്കോട്ട്ലന്റിലും നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലുമെല്ലാം തെളിഞ്ഞുകണ്ട ഈ കൊള്ളിമീനിന് നീണ്ടവാലുണ്ടായിരുന്നുവെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണ കൊള്ളിമീനുകള്‍ അല്പനേരത്തേക്ക് മാത്രമാണ് പ്രത്യക്ഷപ്പെടാറെങ്കില്‍ കഴിഞ്ഞ ദിവസം കണ്ടത് കുറച്ചധികം സമയം ആകാശത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പലരും കൊള്ളിമീനിന്റെ ചിത്രം പകര്‍ത്താനും വീഡിയോ എടുക്കാനും ശ്രമിച്ചു.

മെറ്റ് ഓഫീസുകളില്‍ കൊള്ളിമീനിനെ കണ്ടതുമായി ബന്ധപ്പെട്ട് ഡസണ്‍ കണക്കിന് ഫോണ്‍കോളുകളാണ് ഉണ്ടായത്. രാത്രി പത്തു മണിയോടെയാണ് കൊള്ളിമീനെ കണ്ടുവെന്ന് പറഞ്ഞ് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങളിലും പോലീസ് സ്റ്റേഷനുകളിലും ഫോണ്‍ വരാന്‍ തുടങ്ങിയത്. രാജ്യത്തിന്റെ പലഭാഗത്തുനിന്നായി അമ്പതോളം ഫോണ്‍ കോളുകള്‍ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രതിനിധികള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.