1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2012

തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്‌, കണ്ണൂര്‍ നഗരങ്ങളില്‍ മെട്രോ റെയിലോ സമാനമായ മോണോ റെയില്‍ പദ്ധതികളോ നടത്താന്‍ തയാറാണെന്നു കേന്ദ്ര നഗരവികസന വകുപ്പ്‌ സെക്രട്ടറി സുധീര്‍കൃഷ്‌ണ.

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നതയോഗം വിളിച്ചുചേര്‍ക്കും. ഓരോ നഗരത്തിനും അനുയോജ്യമായ രീതി തീരുമാനിച്ചാല്‍ കൊച്ചി മെട്രോ റെയില്‍ മാതൃകയില്‍ 15 ശതമാനം ഓഹരി പങ്കാളിത്തം ഏറ്റെടുക്കാന്‍ കേന്ദ്രം തയാറാണെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചി മെട്രോ റെയില്‍ പദ്ധതി നടത്തിപ്പിനായി നഗര ഗതാഗത നിധി സ്വരൂപിക്കുമെന്നു സുധീര്‍കൃഷ്‌ണ അറിയിച്ചു. കൊച്ചി നഗരത്തിലെ സേവനങ്ങള്‍, വസ്‌തു ഇടപാടുകള്‍ എന്നീ മേഖലകളില്‍ അധിക സെസ്‌ ഏര്‍പ്പെടുത്തി നിധി സ്വരൂപിക്കാം. ആധുനിക ഗതാഗത സൗകര്യം നടപ്പാക്കുന്ന എല്ലാ നഗരങ്ങള്‍ക്കും ഇതു ബാധകമാണ്‌. കൊച്ചി മെട്രോ പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം എന്ന ആശയം തീരെ ഉപേക്ഷിച്ചിട്ടില്ല. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ദൈനംദിന നടത്തിപ്പ്‌ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം പരിഗണിക്കും.

പ്രവര്‍ത്തനം ആരംഭിക്കുന്ന ഘട്ടത്തിലെ വൈദ്യുതി നിരക്ക്‌ ഉള്‍പ്പെടെയുളള ഘടകങ്ങളുടെ അടിസ്‌ഥാനത്തിലാണു യാത്രക്കൂലി നിശ്‌ചയിക്കുക. നിലവില്‍ ആദ്യ രണ്ടു കിലോമീറ്റര്‍ വരെ പത്തു രൂപയും നാല്‌ കിലോമീറ്റര്‍ വരെ 13 രൂപയും പരമാവധി 30 രൂപയുമാണ്‌. വിദ്യാര്‍ഥി, വികലാംഗ വിഭാഗങ്ങള്‍ക്ക്‌ കണ്‍സഷന്‍ അനുവദിക്കാനാവില്ല.

മെട്രോസ്‌റ്റേഷനുകളില്‍നിന്നു ബസ്‌, ബോട്ട്‌, സൈക്കിള്‍ തുടങ്ങിയ യാത്രാസൗകര്യമുണ്ടാകും. ഏതു വാഹനത്തിലും ഉപയോഗിക്കാവുന്ന പൊതുകാര്‍ഡ്‌ സംവിധാനം നിലവില്‍വരും. ജപ്പാന്‍ ധനകാര്യ ഏജന്‍സിയായ ജിക്ക കൂടാതെ എസ്‌.ബി.ഐ. ഉള്‍പ്പെടെയുളള ഏജന്‍സികളെ സമീപിക്കാവുന്നതാണെന്നും ബംഗളുരു മെട്രോ ഇതേ മാര്‍ഗം പിന്തുടരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇ.പി.എഫില്‍ വായ്‌പയ്‌ക്കുള്ള സാധ്യതയും ആരായുന്നുണ്ട്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.