1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2011

കോപ്പിയടി മലയാള സിനിമയില്‍ പുതുമയല്ല, മലയാളികള്‍ പലരും കാണാന്‍ വഴിയില്ലാത്ത കൊറിയന്‍, സ്പാനിഷ് തുടങ്ങിയ ഭാഷാ സിനിമകള്‍ മുതല്‍ പലതും മലയാളീകരിച്ചു ബിഗ്‌ സ്ക്രീനില്‍ എത്തിയിട്ടുണ്ട് എന്നാല്‍ ഇവിടെ കോപ്പിയടി സംഗീതമാണ്, അതും കോപ്പിയടിച്ച ആളോ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ഒരു മരുഭൂമിക്കഥ എന്ന ചിത്രത്തിന്‌ സംഗീതം നല്‍കിയിരിക്കുന്ന പ്രശസ്‌ത ഗായകന്‍ എം ജി ശ്രീകുമാറാണ്‌.

ശ്രവണമധുരമായ ഒരുപിടി ഗാനങ്ങളാണ്‌ ഒരുമരുഭൂമിക്കഥയ്‌ക്ക്‌ വേണ്ടി എം ജി ശ്രീകുമാര്‍ ഒരുക്കിയിരിക്കുന്നത്‌. എന്നാല്‍ ഈ ചിത്രത്തിലെ ഒരു ഗാനം കോപ്പിയടിച്ചതിനെക്കുറിച്ചാണ്‌ ഇപ്പോള്‍ ഇന്റര്‍നെറ്റിലെ സൗഹൃദ കൂട്ടായ്‌മകളിലെ ചര്‍ച്ച. ‘മാധവേട്ടനെന്നും മൂക്കിന്‍തുമ്പിലാണ്‌ കോപം’ എന്ന ഗാനമാണ്‌ കോപ്പിയടിയിലൂടെ വിവാദമായിരിക്കുന്നത്‌.

പ്രശസ്‌ത ഈജിപ്‌ഷ്യന്‍ സംഗീതജ്ഞനായ അമര്‍ ദിയാബ്‌ ഒരുക്കിയ ‘റോഹി മെര്‍താലാക്‌’ എന്നു തുടങ്ങുന്ന ഗാനത്തിന്‌ ഉപയോഗിച്ചിരിക്കുന്ന അതേ ഈണം തന്നെയാണ്‌ ഒരു മരുഭൂമിക്കഥയിലെ ഗാനത്തിനായി എം ജി ശ്രീകുമാര്‍ ഉപയോഗിച്ചിരിക്കുന്നത്‌. റിയാലിറ്റിഷോയിലും മറ്റും ചമഞ്ഞിരുന്ന്‌ കുട്ടികളെ കണക്കിന്‌ കളിയാക്കുന്ന ഈ വിദ്വാന്റെ കോപ്പിയടിയെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ ഇന്റര്‍നെറ്റില്‍ കത്തിപ്പടരുകയാണ്‌.

‘മാധവേട്ടനെന്നും മൂക്കിന്‍തുമ്പിലാണ്‌ കോപം’ എന്ന ഗാനം കേള്‍ക്കാം

ദിയാബിന്റെ ‘റോഹി മെര്‍താലാക്‌’ എന്ന ഗാനം കേള്‍ക്കാം.

രണ്ടു ഗാനങ്ങളും കേട്ടല്ലോ. ഇനി നിങ്ങള്‍ തന്നെ പറയൂ.. ദേവരാജനെയും രവീന്ദ്രനെയും ജോണ്‍സനെയും വിദ്യാസഗറിനെയും പോലെയുള്ളവര്‍ ഒരുക്കിയ മധുര സംഗീതം മലയാളികള്‍ക്ക്‌ മറക്കാനാകാത്തതാണ്‌. എന്നാല്‍ പുതിയ തലമുറയിലെ ഈ സംഗീത സംവിധായകന്‍ എന്തുകൊണ്ടാണ്‌ കോപ്പിയടിയ്‌ക്കുന്നത്‌? സ്വന്തമായി ഒരു ഗാനം ചിട്ടപ്പെടുത്താന്‍ ശേഷിയില്ലാത്ത ഇദ്ദേഹത്തിനു മറ്റുള്ളവര്‍ ഉണ്ടാക്കുന്ന പാട്ട് പാടിയാല്‍ മാത്രം പോരായിരുന്നോ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.