☰
1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2012

മിഡ്ലാന്ഡ്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (മൈക്ക) അംഗങ്ങള്‍ക്കായി ഈവെനിംഗ് ക്ലബ്ബ് ആരംഭിക്കുന്നു.മാസത്തിലെ മൂന്നാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളില്‍ വൈകിട്ട് 6 30 മുതല്‍ 10 .30 വരെയാണ് ക്ലബ്ബിന്റെ സമയം.ഈ സമയം കുട്ടികള്‍ക്കായി ഡാന്‍സ് ക്ലാസുകളും മലയാള ഭാഷ പഠന ക്ലാസുകളും ക്രമീകരിച്ചിരിക്കുന്നു.ഒപ്പം അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കായി വിവിധ വിനോദ പരിപാടികളും നടക്കും.ഇപ്പോള്‍ ഡാന്‍സ് /മലയാളം ക്ലാസുകള്‍ നടക്കുന്ന സെന്‍റ് പീറ്റേഴ്സ് ഹാളായിരിക്കും ക്ലബ്ബിന്റെ വേദി .

അസോസിയേനിലെ അംഗങ്ങളുടെ ഒത്തു ചേരലിനും മാനസിക ഉല്ലാസത്തിനും കുട്ടികളുടെ പ്രതിഭാ വളര്‍ച്ചയ്ക്കും വഴിയൊരുക്കാന്‍ ഉതകുന്ന മൈക്കയുടെ പുതിയ സംരംഭത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

Venue of the Club

St. Peter’s Community Hall,
Hall Street,.
Walsall,
WS2 8JU.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.