1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2011


സ്വന്തം ലേഖകന്‍

For more photos click here

welcome dance video click here

മിഡ്‌ലാന്‍ഡ്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍റെ ഓണാഘോഷങ്ങള്‍ ഇക്കഴിഞ്ഞ ശനിയാഴ്ച പെല്‍സാല്‍ കമ്യൂണിറ്റി ഹാളില്‍ നടന്നു.രാവിലെ പത്തരയ്ക്ക് നടന്ന അത്തപ്പൂക്കള മല്‍സരത്തില്‍ സാന്‍ഡ്വെല്‍ ടീം ഒന്നാം സ്ഥാനം നേടി.തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കസേരകളി,മിടായി പെറുക്കല്‍,പാസിംഗ് ദ ബോള്‍ എന്നീ മല്‍സരങ്ങള്‍ നടന്നു.വിജയികള്‍ക്കും നേരത്തെ നടന്ന കായിക,ഇന്‍ഡോര്‍ മത്സര വിജയികള്‍ക്കും അസോസിയേഷന്റെ സര്‍ട്ടിഫിക്കറ്റും മെഡലുകളും ട്രോഫികളും വിതരണം ചെയ്തു.മുഖ്യ സ്പോണ്സര്‍മാരായ അല്ലൈഡ് ഫിനാന്‍ഷ്യല്‍ നല്‍കിയ ക്യാഷ്‌ പ്രൈസ്‌ സിനി ബിജു അമ്പൂക്കന്‍ കരസ്ഥമാക്കി.


ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ വിഭവസമൃദ്ധമായ ഓണസദ്യ മൈക്കയുടെ മുന്നൂറോളം അംഗങ്ങള്‍ ഒരുമയോടെ ആസ്വദിച്ചു കഴിച്ചു.തുടര്‍ന്ന് നടന്ന ജനകീയ ലേലത്തില്‍ സന്തോഷ്‌ രാജന്‍ ലേല വസ്തു സ്വന്തമാക്കി.ഉച്ച കഴിഞ്ഞു നടന്ന സാംസ്ക്കാരിക പരിപാടികള്‍ പുതുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.അസോസിയേഷന്‍റെ ചരിത്രത്തില്‍ ആദ്യമായി അന്‍പതു കലാകാരന്മാര്‍ പങ്കെടുത്ത സ്വാഗതഗാനം വേറിട്ടതായി.

തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ കാണികളുടെ കണ്ണിനും കാതിനും കുളിര്‍മയേകി.വൈകിട്ട് ആറുമണിയോടെ ഓണാഘോഷ പരിപാടികള്‍ക്ക് തിരശീല വീണു.

 

വാല്‍സാല്‍,സാന്‍ഡ്വെല്‍,ഡട്ലി,വോള്‍വര്‍ഹാംപ്ടന്‍ എന്നീ പ്രദേശങ്ങളിലെ മുന്നൂറോളം മലയാളികള്‍ ഉള്‍പ്പെടുന്ന മിക്ക മിഡ്‌ലാണ്ട്സിലെ ഏറ്റവും വലിയ മലയാളി സംഘടനയാണ്.കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.