സ്വന്തം ലേഖകന്: ജര്മ്മനിയില് കലാ പ്രദര്ശനത്തിനിടെ നഗ്നയായി പ്രത്യക്ഷപ്പെട്ട് കലാകാരി, അന്തംവിട്ട് കാഴ്ചക്കാര്. വിവാദ മോഡലും ബോഡി ആര്ട്ടിസ്റ്റുമായ മിലൊ മൊയിരാണ് പൂര്ണ നഗ്നയായി പ്രദര്ശന സ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. കുട്ടിയേയും എടുത്തായിരുന്നു പൂര്ണ നഗ്നയായി മിലൊയുടെ ഉലാത്തല്.
ആര്ട്ടിനും കള്ച്ചറിനുള്ള എല്.ഡബ്ല്യു.എല് മ്യൂസിയത്തിലാണ് പൂര്ണ നഗ്നയായി മിലൊ പ്രത്യക്ഷപ്പെട്ടത്. കൊച്ചു കുട്ടികള് അടക്കം നിരവധിയാളുകള് ആ സമയത്ത് പ്രദര്ശന സ്ഥലത്ത് ഉണ്ടായിരുന്നു. വടക്ക് പടിഞ്ഞാറന് ജര്മനിയിലാണ് മ്യൂസിയം.
നേക്ക്ഡ് ലൈഫ് എക്സിബിഷന്റെ ഭാഗമായാണ് മിലൊയുടെ നഗ്നയായുള്ള നടപ്പ്. നഗ്നയായ കുട്ടിയെ എടുത്ത് പൂര്ണ നഗ്നയായി എത്തി മ്യൂസിയത്തിലെ ഓരോ ചിത്രവും സന്ദര്ശിച്ച് നടക്കുകയാണ് മിലൊ ചെയ്തത്.
വസ്ത്രമുരിഞ്ഞ് കുട്ടിയുമായി മ്യൂസിയത്തില് എത്തി ചിത്രങ്ങള് കണ്ട മിലൊയുടെ നടപടിക്കെതിരെ ചിലര് രംഗത്തെത്തിയിട്ടുണ്ട്. ഇത് ഒരു ആര്ട്ട് പ്രദര്ശനം എന്ന് പറയാന് സാധിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മ്യൂസിയത്തിലെ മറ്റ് ചില ആര്ട്ടിസ്റ്റുകള്ക്കും ഇതേ അഭിപ്രായമാണ്.
എന്നാല് ചിലര് മിലൊയ്ക്ക് പിന്തുണയുമായും രംഗത്തുണ്ട്. മിലൊയുടെ പ്രകടനം കാരണം പ്രദര്ശനം ചിലര് അഭിപ്രായപ്പെട്ടു. അതേസമയം ഒരു നഗ്നയായ കുട്ടി നഗ്നയായ അമ്മയുടെ കൈകളില് എങ്ങനെ സുരക്ഷിതയായിരിക്കും എന്നാണ് താന് ന്യൂഡ് ആര്ട്ടിലൂടെ കാട്ടിക്കൊടുത്തതെന്നാണ് മിലൊയുടെ വാദം.










നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല