സ്വന്തം ലേഖകന്‍: കമ്പ്യൂട്ടറുകള്‍ ഇനി മനസറിയും യന്ത്രം, മനസു വായിക്കാന്‍ കഴിവുള്ള കമ്പ്യൂട്ടറുകള്‍ വരുന്നു. ഉപയോഗിക്കുന്ന ആളിന്റെ ശരീര ഭാഷ പഠിച്ചാണ് കമ്പ്യൂട്ടര്‍ മാനസിക നില അനുമാനിക്കുക. ഉപയോക്താവിന്റെ അപ്പോഴത്തെ മാനസിക ഏറെക്കുറെ കൃത്യമായി ഊഹിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടറുകളാണ് വരുന്നതെന്ന് സാരം. ഇതിനായി കമ്പ്യൂട്ടറുകളെ പ്രത്യേകം പ്രോഗ്രാം ചെയ്തെടുക്കണമെന്ന് മാത്രം.
ഫ്രോണ്ടിയേഴ്സ് എന്ന മനഃശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വെളിപ്പെടുത്തലുമായി ഒരു സംഘം ഗവേഷകര്‍ രംഗത്തെത്തിയത്. ബോഡി ലാംഗ്വേജ് എക്സ്പര്‍ട്ട് ഡോ. ഹാരി വിച്ചെലിന്റെ നേതൃത്വത്തില്‍ സസെക്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ചലനങ്ങര് നിരീക്ഷിച്ചാണ് ആളുകളുടെ മാനസികനില അളക്കുന്നത്.
27 ഓളം പേരെ അണിനിരത്തിയാണ് സംഘം പഠനം നടത്തിയത്. കമ്പ്യൂട്ടര്‍ ഗെയിമുകള്‍ മുതല്‍ യൂറോപ്യന്‍ യൂണിയന്റെ ബാങ്കിങ് റെഗുലേഷന് നിയമങ്ങള്‍ വായിക്കാന്‍ കൊടുക്കുന്നത് വരെയുള്ള പരീക്ഷണങ്ങള്‍ക്ക് ഇവരെ വിധേയരാക്കിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല