ലോക സൗന്ദര്യമത്സരത്തില്‍ കിരീടം ചൈനയുടെ വെന്‍ ഷിയാ യുവിന്. ഇന്ത്യയുടെ വന്യ മിശ്രയ്‌ക്ക് ഏഴാം സ്‌ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ചൈനയിലെ ഓര്‍ഡോസില്‍ നടന്ന അറുപത്തി രണ്ടാമത് ലോക സൗന്ദര്യ മത്സരത്തിലാണ് വെന്‍ ഷിയ യു കിരീടമണിഞ്ഞത്. രണ്ടാം വട്ടമാണ് ചൈനീസ് വംശജ മിസ് വേള്‍ഡ് പട്ടത്തിന് അര്‍ഹയാകുന്നത്.
സംഗീത വിദ്യാര്‍ത്ഥിനിയും 23കാരിയുമായ വെന്‍ ഷിയായ്ക്ക് സംഗീത അദ്ധ്യാപികയായിത്തീരണമെന്നാണ് ആഗ്രഹം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറ്റിപ്പതിനാറ് സുന്ദരിമാര്‍ അണിനിരന്ന മത്സരത്തില്‍ മിസ് വെയില്‍സ് സോഫി എലിസബത്ത് മോള്‍ഡ്‌സാണ് ഫസ്റ്റ് റണ്ണറപ്പ്. മിസ് ഓസ്‌ട്രേലിയ ജെസീക്ക മൈക്കിള്‍ സെക്കന്‍ഡ് റണ്ണറപ്പായി.
ബെയ്‌ജിംഗിലെ ഡോംഗ്‌ഷെംഗ് ഫിറ്റ്‌നെസ് സെന്റര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ വന്യ മിശ്രയ്‌ക്ക് ഏഴാം സ്‌ഥാനത്തെത്തിയെങ്കിലും മിസ് സോഷ്യല്‍ മീഡിയ, ബ്യൂട്ടി വീത്ത് എ പര്‍പ്പസ് അവാര്‍ഡുകള്‍ വന്യാ മിശ്രയ്ക്കാണ്.വെന്‍ ഷിയയ്‌ക്ക് കഴിഞ്ഞവര്‍ഷത്തെ സൌന്ദര്യറാണി വെനസ്വേലയുടെ ഇവിയന്‍ സര്‍ക്കോസ് കിരീടധാരണം നടത്തി.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല