1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍ ക്ലാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ പത്ത് ശനിയാഴ്ച നടക്കും. ഉച്ച കഴിഞ്ഞു രണ്ട് മുതല്‍ വിഥിന്‍ഷാ സെന്റ്‌ ആന്റണീസ് സ്കൂള്‍ ഹാളിലാണ് പരിപാടികള്‍. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സാന്റോ ക്ലോസിന് സ്വീകരണം നല്‍കുന്നതോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു ഏരിയാ യൂണിറ്റുകള്‍ തിരിച്ചുള്ള മത്സരങ്ങളും വിവിധ കലാ പരിപാടികളും നടത്തപ്പെടും. ഗാനമേളയെ തുടര്‍ന്നു വിഭവ സമൃദമായ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കുമെന്ന് സെക്രട്ടറി സാജന്‍ ഇഴരത്ത് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.