1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2011

മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജിങ് സെന്ററുകളില്‍ നിന്നും ഫോണ്‍ റീചാര്‍ജ്ജ് ചെയ്യുന്ന പെണ്‍കുട്ടികള്‍ സൂക്ഷിയ്ക്കുക, നിങ്ങളുടെ നമ്പറുകള്‍ അന്യരുടെ പക്കല്‍ എത്തിയേക്കാം. ഫോണ്‍ നമ്പറുകള്‍ വില്‍ക്കാനും വാങ്ങാനുമായെത്തുന്ന സംഘങ്ങള്‍ കേരളത്തില്‍ കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എളുപ്പത്തില്‍ വലയില്‍ വീഴ്ത്താവുന്ന കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകളാണ് ഇങ്ങനെ വിറ്റുപോകുന്നതെന്ന് സൈബര്‍ നടത്തിയ അന്വേഷത്തില്‍ വ്യക്തമായിട്ടുണ്ട്. കുട്ടികളെ ദുരുപയോഗപ്പെടുത്തുകയാണ് ഈ നമ്പറുകള്‍ പണം കൊടുത്ത് വാങ്ങുന്നവരുടെ ഉദ്ദേശം.

മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കടക്കാര്‍ രേഖപ്പെടുത്തുന്ന ഫോണ്‍ നമ്പറുകളാണ് വില്‍പനയ്‌ക്കെത്തുന്നത്. സ്‌കൂള്‍-കോളെജ് പരിസരങ്ങളിലെ മൊബൈല്‍ റീചാര്‍ജ്ജ് ഷോപ്പുകളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലും അരങ്ങേറുന്നത്.

ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാനായി കുട്ടികളെത്തുമ്പോള്‍ അവരുടെ നമ്പര്‍ എഴുതിയെടുക്കുന്നതിനൊപ്പം അവരുടെ ഏകദേശം പ്രായവും കടക്കാര്‍ എഴുതിവെയ്ക്കുമത്രേ. ഈ നമ്പറുകളാണ് വന്‍തുകയ്ക്ക് വിറ്റുപോവുക.

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന പല പീഡനക്കേസുകളിലും ഒളിച്ചോടല്‍ സംഭവങ്ങളിലും വില്ലനായി വരുന്നത് മൊബൈലുകളാണെന്ന് പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 1012 പെണ്‍കുട്ടികളാണ് മൊബൈല്‍ ഫോണ്‍ പ്രണയത്തില്‍ കുരുങ്ങി ഒളിച്ചോടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.