യുവതിയുടെ പ്രസവം മൊബൈലില്‍ ചിത്രീകരിച്ച ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആശുപത്രിയില്‍ കമ്പൌണ്ടര്‍ ജോലിക്കാരനായ സുനിലിനെയാണ് അറസ്‌റ്റ് ചെയ്‌തത്.
ഹൈദരബാദിനോട് ചേര്‍ന്നുള്ള മ്യാദരിപ്പേട്ട ഗ്രാമത്തിലെ ഒരു നഴ്‌സിംഗ് ഹോമില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസവത്തിനെത്തിയതായിരുന്നു യുവതി. തുടര്‍ന്ന് യുവതിയുടെ പ്രസവം സുനില്‍ തന്റെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. മൊബൈലിലെ ദൃശ്യങ്ങള്‍ ഇയാള്‍ മറ്റ് ആളുകളുടെ മൊബൈലിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ഈ പ്രശ്‌നം പുറം ലോകം അറിഞ്ഞതോടെയാണ് യുവതിയുടെ ബന്ധുക്കള്‍ സുനിലിനെ പിടികൂടിയത്. സുനിലിനെ ഒരുപാട് മര്‍ദ്ദിച്ചതിനുശേഷമാണ് ബന്ധുക്കള്‍ പൊലീസിന് കൈമാറിയത്. സുനില്‍ കഴിഞ്ഞ ആറ് വര്‍ഷമായി നഴ്‌സിംഗ് ഹോമില്‍ ജോലിക്കാരനാണ്.
ഇയാളുടെ മൊബൈലില്‍ നിന്നും കൂടുതല്‍ യുവതികളുടെ നഗ്‌ന ചിത്രങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല