1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2012

ജിജി സൈമണ്‍ വരിക്കാശേരില്‍

മോനിപ്പളളി പ്രവാസി കമ്മ്യൂണിറ്റി യുകെയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആറാമത് മോനിപ്പളളി പ്രവാസി സംഗമം കെന്റിലെ മെഡ്‌സ്റ്റോണില്‍ നടന്നു. ശനിയാഴ്ച ലാര്‍ക്ക്ഫീല്‍ഡ് വില്ലേജ് ഹാളില്‍ നടന്ന സംഗമത്തില്‍ മോനിപ്പളളി പ്രവാസി കമ്മ്യൂണിറ്റി പ്രസിഡന്റ് ജോണി ഇലവും കുഴിപ്പില്‍ അദ്ധ്യക്ഷത വഹിച്ചു.

അമേരിക്കന്‍ പ്രവാസി മലയാളി സംഘടനയായ ഫോമയുടെ പ്രസിഡന്റും മോനിപ്പളളി സ്വദേശിയുമായ ബേബി ജോണ്‍ ഊരാളില്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. സ്വന്തം നാടിന്റെ പുരോഗതിയായിരിക്കണം ഓരോ പ്രവാസിയുടേയും ലക്ഷ്യമെന്ന് ബേബി ജോണ്‍ തന്റെ ഉത്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. പൊതുയോഗത്തില്‍ എംഇസി സെക്രട്ടറി റോബിന്‍ കളപ്പുരയ്ക്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ബിനു ഇരുമ്പുളുംകാട്ടില്‍, ജോമോന്‍ തെക്കേകൂടത്ത് എന്നിവര്‍ സംസാരിച്ചു. എംഇസി ട്രഷറര്‍ ജോഷി ആനിത്തോട്ടത്തിലും മറ്റ് ഭാരവാഹികളും സമ്മേളനത്തിന് നേതൃത്വം നല്‍കി.

സംഗമത്തോട് അനുബന്ധിച്ച് എസ്ബിടി മോനിപ്പളളി സ്‌പോണ്‍സര്‍ ചെയ്ത എവര്‍റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ബെസ്റ്റ് കപ്പിള്‍ മത്സരത്തില്‍ സ്ട്രാടിന്‍ – സോണിയ (കുന്നക്കാട്ട് ) ദമ്പതികള്‍ വിജയികളായി.തുടര്‍ന്ന് വിവിധ കലാമത്സരങ്ങള്‍ നടന്നു. സിജു കുറപ്പുന്തറയുടെ നേതൃത്വത്തില്‍ നോട്ടിംഗ്ഹാം ബോയ്‌സിന്റെ ചെണ്ടമേളവും സ്റ്റീഫന്‍ താന്നിമൂട്ടിലിന്റെ ഗാനമേളയും നടന്നു. ഏഴാമത് മോനിപ്പളളി പ്രവാസി സംഗമം അടുത്തവര്‍ഷം സ്വിന്‍ഡോണില്‍ വച്ച് നടത്തുവാന്‍ പൊതുയോഗം തീരുമാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.