മദ്യപാനം, പുകവലി, മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങളില്‍ മക്കള്‍ ചെന്നു പെടരുതേ എന്ന് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നവരാണ് അമ്മമാര്‍. എന്നാല്‍ ദുശ്ശീലങ്ങള്‍ക്ക് വളംവച്ചുകൊടുക്കുന്ന ഒരമ്മയെക്കുറിച്ചാണ് ഇവിടെ പറഞ്ഞുവരുന്നത്. മകളുടെ ശരീരത്തില്‍ മയക്കുമരുന്ന് കുത്തിവച്ചു കൊടുക്കുന്ന അമ്മ. ഒന്നും രണ്ടുമല്ല, 200 തവണ അവര്‍ അത് ചെയ്തുകഴിഞ്ഞു.മകള്‍ക്ക് സ്വയം കുത്തി വയ്ക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് അമ്മ സഹായ ഹസ്തവുമായി വരുന്നത്.
പെന്‍സില്‍വാനിയയില്‍ നിന്നുള്ള 38-കാരിയാണ് 14 -കാരിയായ മകളെ മയക്കുമരുന്നിന്റെ ലഹരി ആസ്വാദിക്കാന്‍ പ്രേരിപ്പിച്ചത്.
12 വയസ്സ് മുതല്‍ മകള്‍ മയക്കുമരുന്ന് ഉപയോഗിച്ചു വരുന്നതായി പറയുന്നു.അമ്മയുടെ കമ്പനി കൂടിയ മകള്‍ ഇപ്പോള്‍ ലഹരിക്ക് അടിമയായിക്കഴിഞ്ഞു.അമ്മയോടൊപ്പം ഹെറോയിന്‍.മരിഞ്ചുവാന തുടങ്ങിയ കൂടിയ മരുന്നുകള്‍ തന്നെയാണ് മകള്‍ ഉപയോഗിക്കുന്നത്.
അടുത്തിടെ നടന്ന ഫാമിലി കൌന്സിലിങ്ങില്‍ ആണ് വിവരം പുറത്തായത്.അമ്മ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്.കൌമാരക്കാരിയായ ഈ കുട്ടിയുമായി സെക്സിന് പകരം മയക്കുമരുന്ന് നല്‍കിയതിനു ഹാനിക് എന്ന യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല