1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2012

പ്രസവമെന്ന് പറഞ്ഞാല്‍ സാധാരണ പ്രസവമെന്നതാണ് കണക്കാക്കപ്പെടുന്നത്. നല്ല പ്രസവത്തിന് ഉദാഹരണമായി പറയുന്നത് സാധാരണ പ്രസവത്തിനെയാണ്. പത്ത് മാസം നൊന്ത് പ്രസവിച്ചുവെന്നൊക്കെ പറയാന്‍ പറ്റുന്നത് സാധാരണ പ്രസവത്തിലാണ്. എന്നാല്‍ സിസേയറിയന് ഈ പ്രശ്നമൊന്നുമില്ല. ഒരു വേദനയും കൂടാതെയുള്ള പ്രസവത്തിനാണ് സിസേറിയനെ പലരും ആശ്രയിക്കുന്നത്. സാധാരണ പ്രസവത്തില്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഗര്‍ഭിണി നന്നായി മുക്കി ശ്വാസം പുറത്തേക്ക് വിടേണ്ടതുണ്ട്. അങ്ങനെയാണ് കുഞ്ഞ് പുറത്തേക്ക് വരുന്നത്. എന്നാല്‍ സിസേറിയന് ഇങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല.

സാധാരണ പ്രസവത്തിലൂടെയുള്ള കു‍ഞ്ഞിന് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. സാധാരണ പ്രസവത്തിലെ കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമത്രേ! അതായത് ഗര്‍ഭിണി കുഞ്ഞിനെ പുറത്തെടുക്കാന്‍ മുക്കുന്നത് വലിയ പ്രശ്നങ്ങളാണ് കുഞ്ഞിനുണ്ടാക്കുന്നത്. ഇത്തരത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സിസേറിയന്‍ വഴിയുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ലെന്നും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. നേരത്തെയുള്ള പ്രസവങ്ങള്‍ക്കാണ് ഇത് കൂടുതല്‍ പ്രശ്നമാകുന്നത്. നേരത്തെ പ്രസവിക്കുകയാണെങ്കില്‍, അതും സാധാരണ പ്രസവമാണെങ്കില്‍ അത്തരത്തിലുള്ള കുട്ടികള്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

നേരത്തെയുള്ള പ്രസവങ്ങള്‍ പരമാവധി സിസേറിയനാക്കാന്‍ ശ്രമിക്കണമെന്ന സന്ദേശമാണ് ഗവേഷകര്‍ നല്‍കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണമെന്നും അതിനായി നേരത്തെയുള്ള പ്രസവങ്ങള്‍ സിസേറിയനാക്കാന്‍ ശ്രമിക്കണമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.