1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2012

ജിജി നട്ടാശ്ശേരി

ഇന്ന് ലോകം മുഴുവനുമുള്ള മലയാളി സമൂഹം ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് മുല്ലപ്പെരിയാറിലേത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തിന്റെ തീവ്രത ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു. എന്നിരുന്നാലും മുല്ലപ്പെരിയാര്‍ ഇന്ന് മലയാളിയുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയിട്ടുണ്ട്. ദിനംപ്രതി മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന വാര്‍ത്തകള്‍ കുറച്ചൊന്നുമല്ല ലോക മലയാളി സമൂഹത്തെ ആശങ്കപ്പെടുത്തുന്നത്.

തണുത്തു പോയ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍, അണഞ്ഞുപോയ സമരാഗ്നി വീണ്ടും ആളി കത്തിക്കുവാന്‍, മുല്ലപ്പെരിയാറിന്റെ തീരത്ത് വസിക്കുന്ന ഇടുക്കി നിവാസികളുടെ ഹൃദയ വികാര വിചാരങ്ങളില്‍ ചാലിച്ചൊരുക്കിയ ഒരു ലഘു നാടകം സൌത്തെന്റില്‍ നിന്നും കലാകാരന്മാര്‍ രംഗത്തെത്തിക്കുന്നു.

;മുല്ലപ്പെരിയാറിന്റെ തീരത്ത്‌’ എന്ന ഈ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കനേഷ്യസ് അത്തിപ്പൊഴിയാണ്. ഈ മനോഹര സൃഷ്ടിയെ ജീവനുറ്റ്താക്കി ഈ നാടകത്തിലെ സംഗീതം പ്രധാന പങ്കു വഹിക്കുനുണ്ട്. ഇതിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ്‌ എബ്രഹാമാണ്.

പ്രിയപ്പെട്ടവരെ, ഇത് നമ്മുടെ കഥയാണ്‌. മുല്ലപ്പെരിയാറിന്റെ തീരത്ത്‌ താമസിക്കുന്ന ഒരു കുടുബത്തിന്റെ ഹൃദയവികാരങ്ങളിലൂടെ മുഴവന്‍ കേരളത്തിന്റെയും വിചാരങ്ങള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്കാനുള്ള എളിയ ശ്രമമാണ് ഈ നാടകത്തിലൂടെ ഇതിന്റെ അണിയറ ശില്‍പികള്‍ നടത്തുന്നത്.

ഈ നാടകം ഒരു ചെറിയ ചലനമെങ്കിലും നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയാല്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള ഏറ്റവും വലിയ അംഗീകാരം ആയിരിക്കുമത്. മുല്ലപ്പെരിയാര്‍ സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഈ എളിയ സംരംഭം പ്രേക്ഷക സമക്ഷം സമര്‍പ്പിക്കുന്നതിനായി മുഖ്യ ശില്പിയായ കനേഷ്യസ് അത്തിപ്പൊഴിയില്‍ പറഞ്ഞു.

താരതമ്യേന പുതുമുഖങ്ങളായ ഒരുപറ്റം കലാകാരാണ് ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നതു. പ്രിയ മലയാളി സുഹൃത്തുക്കളുടെ വിലയേറിയ അഭിപ്രായങ്ങളും ഉപദേശങ്ങളും അനുഗ്രഹങ്ങളും ഈ കലാകാരന്മാര്‍ക്ക് പ്രതീക്ഷിച്ചുകൊണ്ടാണ് സൌത്തെന്റ് മലയാളി അസോസിയേഷന്‍ ഹൃദയപൂര്‍വം മുല്ലപ്പെരിയാറിന്റെ തീരത്ത് പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.